വാഷിംഗ്ടണ്‍: സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നിഷേധിക്കപ്പെട്ടത് സമാധാനത്തിനായി പ്രവര്‍ത്തിക്കാനുള്ള തന്റെ ബാധ്യത ഇല്ലാതാക്കിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നൊബേല്‍ സമ്മാനം നിരസിക്കപ്പെട്ടത് ചൂണ്ടിക്കാട്ടി, ഗ്രീന്‍ലന്‍ഡിനായുള്ള തന്റെ ആവശ്യത്തെ ട്രംപ് ന്യായീകരിച്ചതായി പിടിബിഎസ് ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്.
പിടിബിഎസ് ന്യൂസ് ലേഖകന്‍ നിക്ക് ഷിഫ്രിന്റെ റിപ്പോര്‍ട്ട് പ്രകാരം, നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വാഷിംഗ്ടണ്‍ ഡിസിയിലെ യൂറോപ്യന്‍ അംബാസഡര്‍മാര്‍ക്ക് കൈമാറിയ ഒരു കത്തില്‍ ട്രംപ് ഈ കാര്യങ്ങള്‍ വ്യക്തമാക്കി. ഇനി അങ്ങോട്ട് സമാധാനത്തെക്കുറിച്ച് ചിന്തിച്ച് സമയം കളയേണ്ടതില്ലെന്നും തന്റെ രാജ്യത്തിന് എന്താണോ വേണ്ടത് അതിനേക്കുറിച്ച് മാത്രമായിരിക്കും ചിന്തിക്കുകയെന്നും ട്രംപ് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
