ഫിഫ ക്ലബ് ലോകകപ്പ്: ഇനി നോക്കൗട്ട് പൂരം

JUNE 28, 2025, 8:32 AM

ഒർലൻഡോ: ഫിഫ ക്ലബ് ലോകകപ്പിൽ ഗ്രൂപ്പിലെ അവസാന മത്സരങ്ങളിൽ തകർപ്പൻ ജയം നേടി നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയും ഏറ്റവും കൂടുതൽ തവണ ചാമ്പ്യൻമാരായിട്ടുള്ള റയൽ മാഡ്രിഡും തോൽവി അറിയാതെ നോക്കൗട്ടിലെത്തി. ഗ്രൂപ്പ് ജിയിൽ തങ്ങളുടെ അവസാന മത്സരത്തിൽ യുവന്റസിനെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് തീർത്താണ് മാഞ്ചസ്റ്റർ സിറ്റി ഗ്രൂപ്പിലെ എല്ലാമത്സരങ്ങളും ജയിച്ച് പ്രീക്വാർട്ടർ ഉറപ്പിച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാമത്സരങ്ങളും ജയിച്ച ഏക ടീമാണ് സിറ്റി. ഗ്രൂപ്പ് എച്ചിൽ തങ്ങളുടെ അവസാനത്തേതും നിർണായകവുമായ മത്സരത്തിൽ റയൽ മാഡ്രിഡ് മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് ഓസ്ട്രിയൻ ക്ലബ് ആർ.ബി സാൽസ്ബുർഗിനെ തരിപ്പണമാക്കി ഗ്രൂപ്പ് ചാമ്പ്യൻമാരായി തന്നെ പ്രീക്വാർട്ടർ ഉറപ്പിച്ചു. നോക്കൗട്ട് മത്സരങ്ങൾ ഇന്ന് തുടങ്ങും.

പ്രീക്വാർട്ടർ ഇന്ന് മുതൽ

ക്ലബ് ലോകകപ്പിലെ നോക്കൗട്ട് ഘട്ടത്തിന് ഇന്നാണ് കിക്കോഫ്. നിശ്ചിത സമയത്ത് ഇരുടീമും സമനില പാലിച്ചാൽ എക്‌സ്ട്രാ ടൈമും തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടുമുണ്ടാകും. ഇന്ന് ഇന്ത്യൻസമയം രാത്രി 9.30ന് തുടങ്ങുന്ന ആദ്യ പ്രീക്വാർട്ടറിൽ ബ്രസീലിയൻ ക്ലബുകളായ പൽമീരാസും ബോട്ടഫോഗയും തമ്മിൽ ഏറ്റുമുട്ടും. ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ 1.30ന് തുടങ്ങുന്ന മത്സരത്തിൽ ചെൽസി ബെൻഫിക്കയെ നേരിടും.

vachakam
vachakam
vachakam

നോക്കൗട്ട് ഫിക്‌സചർ
ബോട്ടഫോഹോ - പൽമീരാസ് (ജൂൺ 28 രാത്രി 9.30 മുതൽ)
ചെൽസി - ബെൻഫിക്ക (ജൂൺ 28 രാത്രി 1.30 മുതൽ)
പി.എസ്.ജി - ഇന്റർ മയാമി (ജൂൺ 29 രാത്രി 9.30 മുതൽ)
ഫ്‌ളമെംഗോ - ബയേൺ (ജൂൺ 30 പുലർച്ചെ 1.30 മുതൽ)
ഇന്റർ - ഫ്‌ളുമിനെസ് (ജൂലായ് 1 ചൊവ്വ പുലർച്ചെ 1.30 മുതൽ)
മാഞ്ചസ്റ്റർ സിറ്റി - അൽ ഹിലാൽ (ജൂലായ് 1 ചൊവ്വാഴ്ച രാവിലെ 6.30 മുതൽ)
റയൽ - യുവന്റസ് (ജൂലായ് 2 ബുധൻ പുലർച്ചെ 12.30 മുതൽ)
ഡോർട്ട്മുണ്ട് - മോൺടെറി (ജൂലായ് 2 ബുധൻ രാവിലെ 6.30 മുതൽ)

ലൈവ് : ഡി.എ.ഇസഡ്.എൻ ആപ്പിൽ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam