അൽ നസർ പരിശീലകനായി ജോർജ് ജെസ്യൂസ്

JUNE 29, 2025, 4:11 AM

സൗദി പ്രോ ലീഗ് ക്ലബ്ബായ അൽനസറിന്റെ പരിശീലകനായി പോർച്ചുഗീസ് പരിശീലകൻ ജോർജ് ജെസ്യൂസ് ഒരു വർഷത്തെ കരാറിൽ ഉടൻ ചുമതലയേൽക്കുമെന്ന് റിപ്പോർട്ടുകൾ. മുൻ പരിശീലകൻ സ്‌റ്റെഫാനോ പിയോളി ക്ലബ് വിട്ടതിന് പിന്നാലെ അൽ നസർ പുതിയ പരിശീലകനുവേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു.

കഴിഞ്ഞ സീസണിൽ അൽനസറിനെ പരിശീലിപ്പിച്ചിരുന്ന സ്‌റ്റെഫാനോ പിയോളി അടുത്തിടെയാണ് ക്ലബ്ബുമായുള്ള ബന്ധം വേർപെടുത്തിയത്. സീരി എ ക്ലബ്ബായ ഫിയോറന്റീനയുടെ പരിശീലകനായി പിയോളി ചുമതലയേൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങളുണ്ടായിട്ടും കഴിഞ്ഞ സീസണിൽ കാര്യമായ കിരീടനേട്ടങ്ങളൊന്നും അൽ നസറിന് സ്വന്തമാക്കാൻ സാധിച്ചിരുന്നില്ല.

അൽ ഹിലാൽ ഉൾപ്പെടെയുള്ള സൗദി ക്ലബ്ബുകളെ പരിശീലിപ്പിച്ച് മികച്ച റെക്കോർഡുകളുള്ള പരിശീലകനാണ് ജോർജ് ജെസ്യൂസ്. സൗദി ഫുട്‌ബോളിനെക്കുറിച്ച് നല്ല അറിവുള്ള ജെസ്യൂസിന്റെ വരവ് അൽ നസറിന് പുതിയ ഉണർവ് നൽകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അടുത്ത ആഴ്ചയോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam