വെയ്ൻ ലാർകിൻസ് അന്തരിച്ചു

JUNE 30, 2025, 3:58 AM

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെയും നോർത്താംപ്റ്റൺഷയറിലെയും ബാറ്ററായി കളിക്കളത്തിൽ നിറഞ്ഞുനിന്ന വെയ്ൻ ലാർകിൻസ് (71) അന്തരിച്ചു.

'നെഡ്' എന്ന വിളിപ്പേരിൽ അറിയപ്പെട്ട ലാർകിൻസ് ഇംഗ്ലീഷ് ജഴ്‌സിയിൽ 13 ടെസ്റ്റുകളും 25 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നോർത്താംപ്റ്റൺഷയറിനായി 700ലധികം മത്സരങ്ങളിലും ഇറങ്ങി. 1979-91 കാലഘട്ടത്തിലാണ് ലാർകിൻസ് കളിച്ചത്. 1979ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനായി ബാറ്റേന്തി. 1982ൽ ദക്ഷിണാഫ്രിക്കയിൽ അനൗദ്യോഗിക പര്യടനം നടത്തിയതിന് മൂന്നുവർഷം വിലക്ക് നേരിട്ടു. കരിയറിലാകെ 40,000ത്തിലധികം റൺസും 85 സെഞ്ച്വറികളും സ്വന്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam