ക്രിസ്റ്റൽ പാലസിന്റെ പോരാട്ടവീര്യത്തിൽ തകർന്നടിഞ്ഞ് ആസ്റ്റൺ വില്ല. വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന എഫ്എ കപ്പ് ആദ്യസെമിയിൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ക്രിസ്റ്റൽ പാലസ് ആസ്റ്റൺ വില്ലയെ തോൽപിച്ചത്.
ഇസ്മായിലെ സാർ(58, 90+4) ക്രിസ്റ്റൽ പാലസിനായി ഇരട്ടഗോളുമായി തിളങ്ങിയപ്പോൾ ഇസെ(31)യാണ് മറ്റൊരു ഗോൾ സ്‌കോറർ. ക്ലബ് ചരിത്രത്തിൽ ഇത് മൂന്നാംതവണയാണ് ടീം ഫൈനലിലെത്തുന്നത്. നോട്ടിങ്ഹാം ഫോറസ്റ്റ് മാഞ്ചസ്റ്റർ സിറ്റി രണ്ടാം സെമിയിലെ ജേതാക്കളെ ഫൈനലിൽ നേരിടും.
വെംബ്ലിയിൽ അവസാനം കളിച്ച ഒൻപത് മാച്ചിൽ ഏഴിലും തോറ്റെന്ന മോശം റെക്കോർഡും ആസ്റ്റൺവില്ലക്ക് ലഭിച്ചു. മത്സരത്തിൽ ഭൂരിഭാഗം സമയവും പന്ത് കൈവശം വെച്ചത് വില്ലയായിരുന്നെങ്കിലും കൃത്യമായ സമയങ്ങളിൽ പന്ത് വലയിലെത്തിച്ച് പാലസ് മത്സരം വരുതിയിലാക്കി. ഫിനിഷിങിലെ പോരായ്മകൾ പലപ്പോഴും വില്ലക്ക് തിരിച്ചടിയായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്