ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. സീസണ്‍ പ്ലേ ഓഫിനോടടുക്കവെ മിക്ക ടീമുകളും തകര്‍പ്പന്‍ പോരാട്ടമാണ് കാഴ്ചവെക്കുന്നത്. അതുകൊണ്ടുതന്നെ പ്ലേ ഓഫിലേക്ക് ആരൊക്കെ എത്തുമെന്ന് ഇപ്പോള്‍ പറയാനാവാത്ത അവസ്ഥയാണ്. ഇതുവരെ കപ്പ് നേടാത്ത ടീമുകള്‍ തകര്‍പ്പന്‍ പ്രകടനത്തോടെ കൈയടി നേടുമ്പോള്‍ ചില സൂപ്പര്‍ ടീമുകള്‍ ഇത്തവണ പിന്നോട്ട് പോകുന്നതാണ് കാണാനാവുന്നത്.
കഴിഞ്ഞ ദിവസം ക്രിക്‌ബസിൻ്റെ യൂട്യൂബിലൂടെയുള്ള മത്സര ശേഷമുള്ള ഐപിഎൽ അവലോകനം നടക്കുകയാണ്. അതിനിടെ മുൻ ഇന്ത്യൻ താരത്തിന് പിണഞ്ഞ അമളിയാണ് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നത്.
മുൻ ഇന്ത്യൻ താരങ്ങളായ വീരേന്ദർ സെവാഗും അമിത് മിശ്രയും പങ്കെടുത്ത ചർച്ചയ്ക്കിടെ അവതാരകൻ സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ പ്ലേ ഓഫ് സാധ്യതകളെ കുറിച്ചാണ് ആരാഞ്ഞത്. മറുപടി പറയേണ്ട അമിത് മിശ്രയാകട്ടെ അവതാരകൻ്റെ ചോദ്യം കൃത്യമായി ശ്രദ്ധിക്കാതെ വിശദമായി തന്നെ മറുപടി പറയാനാരംഭിച്ചു. ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സിൻ്റെ പ്ലേ ഓഫ് സാധ്യതകളെ കുറിച്ചാണ് മിശ്ര വാചാലനായത്.
"അവരെ സംബന്ധിച്ചിടത്തോളം ഇനിയൊരു പ്ലേ ഓഫ് ചാൻസ് അസാധ്യമാണ്. നിലവിൽ അവരുടെ കളി നോക്കുമ്പോൾ ആറ് മാച്ചുകളിൽ നിന്ന് വിജയിക്കുക ബുദ്ധിമുട്ടാകും. ഇനി അതിനായി എല്ലാ മേഖകളിലും അവർക്ക് കൂടുതൽ തിളങ്ങേണ്ടതായി വരും. ഇനി ധോണി ബാറ്റിങ് ഓർഡറിൽ മുന്നോട്ട് വരികയാണെങ്കിൽ അദ്ദേഹം ചുരുങ്ങിയത് 30 പന്തുകളെങ്കിലും നേരിടണം," അമിത് മിശ്ര വിശദീകരിച്ചു കൊണ്ടിരുന്നതിനിടെ അവതാരകൻ ഉടനെ ഇടപെടുകയും മിശ്രയെ തിരുത്തുകയും ചെയ്തു.
തനിക്ക് തെറ്റുപറ്റിയെന്ന് മനസിലാക്കിയ മുൻ ഇന്ത്യൻ സ്പിന്നർ ക്ഷമ ചോദിക്കുകയും, ഇതെല്ലാം സംഭവിക്കുന്നത് ധോണിയുടെ മാസ്മരിക പ്രഭാവം കൊണ്ടാണെന്നും ഒരു ചിരിയോടെ മറുപടി നൽകുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്