കോഴിക്കോട്: കോഴിക്കോട് ഈങ്ങാപ്പുഴയിൽ ഹോട്ടൽ ജീവനക്കാരനെ സുഹൃത്തിന്റെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. സുൽത്താൻ ബത്തേരി സ്വദേശി സാബു പൈലിയാണ് മരിച്ചത്. 52 വയസായിരുന്നു.
ഇന്ന് രാവിലെയാണ് ഹോട്ടൽ ജീവനക്കാർ താമസിക്കുന്ന ക്വാർട്ടേഴ്സിൽ സാബു എത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. റൂമിൽ കിടന്നുറങ്ങിയ ശേഷം ജീവനക്കാർ വിളിച്ചപ്പോൾ അനക്കമില്ലായിരുന്നു. ഡോക്ടറെ വിളിച്ചു വരുത്തി പരിശോധിച്ചപ്പോളാണ് മരണം സ്ഥിരീകരിച്ചത്. താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്