വിവാഹ മോചന കേസുകളിൽ ഫോൺ സംഭാഷണം തെളിവായി സ്വീകരിക്കാം: നിർണായക വിധിയുമായി സുപ്രീം കോടതി 

JULY 14, 2025, 2:53 AM

ഡൽഹി : വിവാഹ മോചന കേസുകളിൽ ഫോൺ സംഭാഷണം തെളിവായി സ്വീകരിക്കാമെന്ന നിർണായക വിധിയുമായി സുപ്രീം കോടതി. ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി.  

വിവാഹമോചന കേസിൽ ഭാര്യയുടെ ഫോൺ സംഭാഷണം തെളിവായി ഹാജരാക്കിയത് തള്ളിയ പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് പുതിയ വിധി. 

സ്വകാര്യത ചൂണ്ടിക്കാട്ടി ആയിരുന്നു ഹൈക്കോടതി ഭർത്താവ് ഹാജരാക്കിയ ഫോൺ സംഭാഷണം തള്ളിയത്. എന്നാൽ ഫോൺ സംഭാഷണം സ്വകാര്യതയുടെ ലംഘനമായി കാണാനാകില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 

vachakam
vachakam
vachakam

  തെളിവ് നിയമത്തിന്റെ 122–ാം വകുപ്പ് അനുസരിച്ച് ഭർത്താവും ഭാര്യയുമായുള്ള സംഭാഷണം അവർ തമ്മിലുള്ള സ്വകാര്യ സംഭാഷണമാണ്. 

 വിവാഹ മോചന കേസിലാണെങ്കിൽ അതൊരു തെളിവായി കണക്കാക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam