നിയമസഭയിൽ നിന്നും ഗവർണർ ഇറങ്ങിപ്പോയി: തമിഴ്‌നാട്ടിൽ വീണ്ടും സർക്കാർ-ഗവർണർ പോര് 

JANUARY 20, 2026, 1:12 AM

ചെന്നൈ: തമിഴ്‌നാട്ടിൽ വീണ്ടും സർക്കാർ-ഗവർണർ സംഘർഷം. നയപ്രഖ്യാപനം വായിക്കാതെ നിയമസഭയില്‍ നിന്ന് ഗവര്‍ണര്‍ ആര്‍ എന്‍ രവി ഇറങ്ങിപ്പോയി. അംഗീകൃത നയപ്രഖ്യാപനം മാത്രമേ വായിക്കാവൂ എന്നും അഭിപ്രായം പറയാൻ എംഎൽഎമാർക്ക് മാത്രമേ അനുവാദം ഉള്ളൂ എന്നും സ്പീക്കർ എം. അപ്പാവു മുന്നറിയിപ്പ് നൽകി.

ഗവര്‍ണര്‍ സ്ഥാപിതമായ നിയമങ്ങള്‍ പാലിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച നയപ്രഖ്യാപനം മാത്രമേ വായിക്കാവൂവെന്നും നയപ്രഖ്യാപന പ്രസംഗത്തിന് മുമ്പ് സ്പീക്കര്‍ എം അപ്പാവു ആവശ്യപ്പെട്ടിരുന്നു. പിന്നാലെ തന്റെ പ്രസംഗം തടസപ്പെടുത്തിയെന്ന് ഗവര്‍ണര്‍ ആരോപിച്ചു. നടപടിക്രമങ്ങളില്‍ അതൃപ്തി അറിയിച്ച ഗവര്‍ണര്‍ ദേശീയ ഗാനത്തിന് അര്‍ഹമായ പ്രാധാന്യം നല്‍കിയില്ലെന്നും വിമര്‍ശിച്ചു. 

എന്നാൽ നിയമസഭ വിട്ടതിന് പിന്നാലെ ലോക്ഭവൻ കാരണങ്ങൾ വിശദീകരിച്ച ഒരു വാർത്താക്കുറിപ്പ് പുറത്ത് വിട്ടു. മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ ഗവർണറുടെ നടപടി ഖേദകരമാണെന്ന് പറഞ്ഞു. ഗവർണർ നിയമസഭയെ അവഹേളിച്ചുവെന്നും, സർക്കാർ നൽകിയ പ്രസംഗം അംഗീകരിക്കാതിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്ന് സ്പീക്കർ നയപ്രഖ്യാപനത്തിന്റെ തമിഴ് പരിഭാഷ വായിച്ചു, അപ്പോൾ നിയമസഭ സമ്മേളനം തുടർന്നു. ഇത് ഗവർണറുടെ നിയമസഭയിൽ നിന്നുള്ള മൂന്നാമത്തെ ഇറക്കിപ്പോകലാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam