ലിയാൻഡർ പേസിന് 'എക്സ്' കാറ്റഗറി സുരക്ഷ

APRIL 6, 2026, 4:05 AM

ന്യൂഡൽഹി: ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 'എക്സ്' (X) കാറ്റഗറി സുരക്ഷ അനുവദിച്ചു. അടുത്തിടെ ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്ന പേസിന് സിഐഎസ്എഫ് (CISF) ഉദ്യോഗസ്ഥരുടെ സുരക്ഷാ വലയമാണ് ഒരുക്കുക.

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച താരത്തിന് ഭീഷണികൾ നിലനിൽക്കുന്നുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ നീക്കം.

കഴിഞ്ഞ ആഴ്ച ഡൽഹിയിൽ വെച്ചാണ് മുൻ തൃണമൂൽ കോൺഗ്രസ് നേതാവ് കൂടിയായ പേസ് ബിജെപി അംഗത്വം സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും സാന്നിധ്യത്തിൽ ബംഗാളിലെ ബിജെപിയുടെ സ്റ്റാർ ക്യാമ്പയിനർമാരുടെ പട്ടികയിലും 52-കാരനായ പേസ് ഇടംപിടിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്ന നടപടി വെറുമൊരു ചടങ്ങല്ലെന്നും മറിച്ച് രാജ്യത്തെ സേവിക്കാനുള്ള ഉത്തരവാദിത്തമാണെന്നും അദ്ദേഹം പ്രതികരിച്ചു. ബംഗാളിൽ ജനിച്ചു വളർന്ന തനിക്ക് കായികരംഗത്തിലൂടെയും യുവാക്കളിലൂടെയും രാഷ്ട്രനിർമ്മാണത്തിൽ പങ്കാളിയാകാനാണ് താല്പര്യമെന്ന് അദ്ദേഹം വ്യക്തമാക്കി. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam