പേരയ്ക്ക പറിച്ചതിന് ക്രൂരത; പെൺകുട്ടിയെ ചങ്ങലക്കിട്ട് മർദ്ദിച്ച മുൻ  സൈനികൻ പിടിയിൽ

APRIL 5, 2026, 10:00 PM

ഊന: ഹിമാചൽ പ്രദേശിലെ ഊന ജില്ലയിൽ നിസ്സാര കാര്യത്തിന് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് ക്രൂരത കാട്ടിയ വിരമിച്ച സൈനികനെതിരെ പോലീസ് കേസ്. വീടിന് മുന്നിലെ മരത്തിൽ നിന്ന് പേരയ്ക്ക പറിച്ചതിനാണ് ഇയാൾ അതിഥി തൊഴിലാളി കുടുംബത്തിലെ പെൺകുട്ടിയെ വീടിനുള്ളിൽ തടഞ്ഞുവെച്ച് ക്രൂരമായി മർദ്ദിച്ചത്.

കുട്ടി പേരയ്ക്ക പറിക്കുന്നത് കണ്ട പ്രതി പെൺകുട്ടിയെ ബലമായി വീടിനുള്ളിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് വീടിന്റെ ഗോവണിയോട് ചേർത്ത് കുട്ടിയെ ചങ്ങല കൊണ്ട് ബന്ധിക്കുകയും മർദ്ദിക്കുകയും ചെയ്തു. ഈ സമയം സ്ഥലത്തെത്തിയ റോഹിത് എന്ന യുവാവ് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. താൻ പേരയ്ക്ക മോഷ്ടിച്ചതാണെന്ന് പ്രതി വീഡിയോയിൽ ന്യായീകരിക്കുന്നുണ്ട്. തന്നെ രക്ഷിക്കണമെന്ന് കരഞ്ഞു കൊണ്ട് കുട്ടി അപേക്ഷിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.

വീഡിയോ പകർത്തിയ യുവാവ് തന്നെ ചൈൽഡ് ഹെൽപ്പ് ലൈനിലും പോലീസിലും വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇയാൾ കുട്ടിയുടെ കുടുംബത്തോട് മാപ്പ് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ വിഷയത്തിൽ പോലീസ് കർശന നടപടി സ്വീകരിച്ചു. പ്രതിയെ ചോദ്യം ചെയ്യുകയും കുട്ടിയുടെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

vachakam
vachakam
vachakam

പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.വിരമിച്ച സൈനികനെതിരെ വിവിധ നിയമവകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam