ടെൽ അവീവ്: ഇറാൻ-ഇസ്രയേൽ സംഘർഷം വഷളാകുന്ന പശ്ചാത്തലത്തിൽ ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കി. മെയ് 31 വരെയുള്ള സർവീസുകളാണ് നിലവിൽ നിർത്തിവെച്ചിരിക്കുന്നത്.
മേഖലയിലെ സുരക്ഷാ ഭീഷണിയെത്തുടർന്ന് ആർകിയ, ഇസ്ര എയർ, എയർ ഹാഫിയ തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികൾ നേരത്തെ തന്നെ സർവീസുകൾ നിർത്തിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ എയർ ഇന്ത്യയുടെയും തീരുമാനം വന്നിരിക്കുന്നത്.
ഇസ്രയേലിൽ കഴിയുന്ന നാൽപ്പതിനായിരത്തോളം വരുന്ന ഇന്ത്യക്കാരെ ഈ തീരുമാനം പ്രതിസന്ധിയിലാക്കും. നേരിട്ടുള്ള വിമാനങ്ങൾ ഇല്ലാതായതോടെ ജോർദാൻ, ഈജിപ്ത് തുടങ്ങിയ അയൽരാജ്യങ്ങളിൽ ഇറങ്ങിയ ശേഷം റോഡ് മാർഗ്ഗം ഇസ്രയേലിലേക്ക് കടക്കേണ്ട അവസ്ഥയിലാണ് യാത്രക്കാർ.
അതേസമയം, നിലവിലെ സാഹചര്യങ്ങൾ ഇന്ത്യൻ എംബസി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഇസ്രയേലിലെ ഇന്ത്യൻ വംശജരുമായി എംബസി അധികൃതർ നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. സുരക്ഷാ മുൻകരുതലുകൾ ചർച്ച ചെയ്യുന്നതിനായി ഇന്ത്യൻ അംബാസഡർ ജെ.പി. സിങ്ങിന്റെ നേതൃത്വത്തിൽ പ്രവാസികൾക്കായി പ്രത്യേക ഓൺലൈൻ യോഗങ്ങളും സംഘടിപ്പിച്ചു വരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
