ന്യൂഡൽഹി: ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ നുഴഞ്ഞുകയറ്റവും കള്ളക്കടത്തും തടയാൻ വേറിട്ട നീക്കവുമായി ബി.എസ്.എഫ്. വേലി കെട്ടാൻ സാധിക്കാത്ത നദീതടങ്ങളിലും ചതുപ്പ് നിലങ്ങളിലും മുതലകളെയും വിഷപ്പാമ്പുകളെയും വിന്യസിക്കാൻ ബി.എസ്.എഫ് ആലോചിക്കുന്നതായി 'ഇന്ത്യ ടുഡേ' റിപ്പോർട്ട് ചെയ്യുന്നു.
ഭൂപ്രകൃതിയുടെ സങ്കീർണ്ണത കാരണം സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരിട്ട് നിരീക്ഷണം നടത്താൻ ബുദ്ധിമുട്ടുള്ള മേഖലകളിലാണ് ഈ പരീക്ഷണം നടത്താൻ ചർച്ചകൾ നടക്കുന്നത്.
4,096 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്തോ-ബംഗ്ലാ അതിർത്തിയിൽ ഏകദേശം 175 കിലോമീറ്ററോളം വരുന്നത് നദികളും ചതുപ്പുകളും നിറഞ്ഞ പ്രദേശങ്ങളാണ്. ഈ ഭാഗങ്ങളിൽ അതിർത്തി വേലികൾ നിർമ്മിക്കുക എന്നത് പ്രായോഗികമല്ല.
ഇത് മുതലെടുത്താണ് കള്ളക്കടത്തുകാരും നുഴഞ്ഞുകയറ്റക്കാരും ഇന്ത്യയിലേക്ക് കടക്കുന്നത്. ഇത്തരത്തിൽ സുരക്ഷാ വെല്ലുവിളിയുള്ള നദീതീരങ്ങൾ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു.
നിലവിൽ ഡ്രോണുകൾ, സെൻസറുകൾ, അത്യാധുനിക ക്യാമറകൾ എന്നിവ ഉപയോഗിച്ചുള്ള നിരീക്ഷണവും ശക്തമാണ്. അതിർത്തിയിലൂടെയുള്ള സ്വർണ്ണക്കടത്തും കന്നുകാലി കടത്തും തടയാൻ കർശന നടപടികളാണ് ബി.എസ്.എഫ് സ്വീകരിക്കുന്നത്.
കഴിഞ്ഞ ജനുവരിയിൽ ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണ്ണ ബിസ്കറ്റുകളുമായി ഒരാളെ അതിർത്തിയിൽ വെച്ച് പിടികൂടിയിരുന്നു. പലപ്പോഴും പരിശോധനയ്ക്കിടെ കള്ളക്കടത്തു സംഘങ്ങൾ സൈനികരെ ആക്രമിക്കുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പദ്ധതി സംബന്ധിച്ച ചർച്ചകൾ പ്രാഥമിക ഘട്ടത്തിലാണെന്നും ഇത് ഔദ്യോഗികമായി നടപ്പിലാക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം വന്നിട്ടില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പാമ്പുകളെയും മുതലകളെയും വിന്യസിക്കുന്നത് സംബന്ധിച്ച പരിസ്ഥിതി-മൃഗസംരക്ഷണ നിയമങ്ങളും ബി.എസ്.എഫിന് മുന്നിൽ വലിയ വെല്ലുവിളിയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാൻ യുദ്ധം നൽകുന്ന സാമ്പത്തിക ആഘാതം ഇനിയാണ് വരാനിരിക്കുന്നത്; ആഗോള വിപണികൾ കടുത്ത
വായ്പയെടുത്തവർക്ക് ആശ്വാസം; റിപ്പോ നിരക്കിൽ മാറ്റമില്ലാതെ ആർബിഐ; നിങ്ങളുടെ ഇഎംഐയിൽ എന്ത് മാറ്റമുണ്ടാകും?
കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മൊഹ്സിന കിദ്വായി അന്തരിച്ചു
ബാങ്ക് അക്കൗണ്ടുകൾ ഇനി മുന്നറിയിപ്പില്ലാതെ ഫ്രോഡ് എന്ന് മുദ്രകുത്താം; സുപ്രീം കോടതിയുടെ നിർണ്ണായക