കോട്ടയം: കലാശക്കൊട്ട് ഒഴിവാക്കുന്നതായി അറിയിച്ചു പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. നാളെ ഒൻപത് ഇടങ്ങളിൽ യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണത്തിന് പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിനെതിരെ കറുത്ത വസ്ത്രം ധരിച്ചാവും പ്രചാരണത്തിനെത്തുകയെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
ഇത്തവണ വ്യത്യസ്തമായ രീതിയിലാണ് പുതുപ്പള്ളിയിൽ പ്രചാരണം നടത്തിയത്. ഫ്‌ളക്‌സ്, ബാനർ, പോസ്റ്റർ എന്നിവ ഒഴിവാക്കി ചുവരെഴുത്ത് മാത്രമാണ് ഉപയോഗിച്ചത്. പ്രചാരണത്തിനായി മാറ്റിവച്ച തുക വീടില്ലാത്തവർക്ക് വീട് നിർമ്മിക്കാൻ വിനിയോഗിക്കാനാണ് തീരുമാനം.
മണ്ഡല പര്യടനത്തിന്റെ ഭാഗമായി സൈക്കിളിൽ യാത്ര ചെയ്തും ചാണ്ടി ഉമ്മൻ പ്രചാരണം നടത്തി. പ്രചാരണത്തിനായി എത്തിയ രാഹുൽ ഗാന്ധിയോടൊപ്പം സൈക്കിള്‍ റാലിയും സംഘടിപ്പിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇനി 48 മണിക്കൂര്‍: കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
മോദി പങ്കെടുത്ത പരിപാടിയിൽ പൊലീസുകാർ തമ്മിൽ സംഘർഷം; എസ്എച്ച്ഒയെ കയ്യേറ്റം ചെയ്തു എസ്ഐ
'രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണം'; നൂറ് സീറ്റ് നേടാനായില്ലെങ്കിൽ വി ഡി സതീശൻ വനവാസത്തിന്
തിരുവനന്തപുരത്തെ നവജാത ശിശു മരണം: മരണ കാരണം ശ്വാസംമുട്ടൽ; നിർണായക പോസ്റ്റ്മോർട്ടം റിപ്പോർട്ട്