ഗ്രേറ്റർ നോയിഡയിലെ സെക്ടർ 150 ൽ വെള്ളം നിറഞ്ഞ കുഴിയിലേക്ക് കാർ മറിഞ്ഞ് സോഫ്റ്റ്‌വെയർ എഞ്ചിനീയർ മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
വിശദമായ അന്വേഷണം നടത്തി അഞ്ച് ദിവസത്തിനകം റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിക്കാൻ സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
നോയിഡയിലെ സെക്ടർ 150 ലെ നിർമാണ സൈറ്റിലായിരുന്നു സംഭവം. സൈറ്റിലെ വെള്ളം നിറഞ്ഞ കുഴിയിലേക്ക് കാർ മറിഞ്ഞ് യുവരാജ് മേത്ത (27) വെള്ളത്തിനടിയിൽ ശ്വാസം മുട്ടിയതിനെ തുടർന്നുണ്ടായ ഹൃദയാഘാതത്തിൽ മരിക്കുകയായിരുന്നു.
യുവരാജിന്റെ പിതാവ് രാജ് കുമാർ മേത്ത, അധികാരികളുടെ അനാസ്ഥ ആരോപിച്ചു രംഗത്തെത്തിയിരുന്നു. ഭാവിയിൽ മറ്റാർക്കും ഇത്തരത്തിൽ അപകടമുണ്ടാവാതിരിക്കാൻ അദ്ദേഹം കേസ് റജിസ്റ്റർ ചെയ്തു.
ഗുരുഗ്രാം ആസ്ഥാനമായുള്ള ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്ന യുവരാജ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. രക്ഷാപ്രവർത്തനം വൈകിയെന്നും കൂടുതൽ വേഗത്തിൽ നടപടി സ്വീകരിച്ചിരുന്നെങ്കിൽ യുവാവ് രക്ഷപ്പെടുമായിരുന്നുവെന്നും ഡെലിവറി ഏജന്റായ ഒരു സാക്ഷി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
