ശ്രീനഗർ: ജമ്മുകശ്മീരിലെ കിഷ്ത്വാറിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ ഒരു സെെനികന് വീരമൃത്യു.
കിഷ്ത്വാറിലെ വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരരെ തുരത്തുന്നതിനായി ഇന്ത്യൻ സൈന്യം ആരംഭിച്ച 'ഓപ്പറേഷൻ ട്രാഷി' എന്ന സൈനിക നീക്കത്തിനിടെയാണ് വെടിവെപ്പുണ്ടായത്.
ഹവീൽദാർ ഗജേന്ദ്ര സിങാണ് വീരമൃത്യു വരിച്ചത്.
കഴിഞ്ഞ രണ്ടുദിവസമായി കിഷ്ത്വാറിലെ സിങ്പുര മേഖലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. വനമേഖലയില്‍ ഒളിച്ചിരുന്ന ഭീകരരെ തുരത്തുന്നതിനായി ഇന്ത്യന്‍ സേന ഓപ്പറേഷന്‍ ട്രാഷി എന്ന സൈനികനീക്കം നടത്തുന്നതിനിടെ ഇന്ന് പുലര്‍ച്ചെയാണ് സൈനികന് വെടിയേറ്റത്.
വനമേഖലയില്‍ ഒളിച്ചിരുന്ന ഭീകരര്‍ ഇന്ത്യന്‍ സൈന്യത്തിനെതിരെ വെടിയുതിര്‍ക്കുകയും ഗ്രനേഡ് എറിയുകയുമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
