ന്യൂഡല്‍ഹി: റഷ്യയുമായി വ്യാപാര ബന്ധം തുടര്‍ന്നതിന്റെ പേരില്‍ ഇന്ത്യയെ ലക്ഷ്യം വെക്കരുതെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. അതിര്‍ത്തികടന്നുള്ള ഭീകരതയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാകിസ്ഥാന് നേരിട്ടോ അല്ലാതെയോ പിന്തുണ നല്‍കുന്നതിനെതിരേയും എസ്. ജയശങ്കര്‍ മുന്നറിയിപ്പ് നല്‍കി.
പോളണ്ട് ഉപപ്രധാനമന്ത്രി റാഡോസ്ലാവ് സിക്കോര്‍ക്‌സിയുമായി ന്യൂഡല്‍ഹിയില്‍ നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലാണ് ജയശങ്കര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
തങ്ങളുടെ മേഖലകളെക്കുറിച്ച് ഉപപ്രധാനമന്ത്രിയ്ക്ക് അറിയാത്തതല്ല. അതിര്‍ത്തികടന്നുള്ള ഭീകരതയുടെ ദീര്‍ഘകാല വെല്ലുവിളികളെക്കുറിച്ച് നിങ്ങള്‍ക്ക് നല്ല അറിവുണ്ട്. ഭീകരതയോട് പോളണ്ട് ഒരു വിട്ടുവീഴ്ചയും കാട്ടരുത്. അയല്‍രാജ്യത്ത് ഭീകരവാദത്തിന് സൗകര്യങ്ങള്‍ ഒരുക്കാന്‍ സഹായിക്കുകയുമരുതെന്ന് ജയശങ്കര്‍ ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
