മുംബൈ: ഘാട്കോപ്പറിലുള്ള വസ്ത്ര നിർമാണ യൂണിറ്റിൽ വൻ തീപിടിത്തം. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ് എന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവരെ സമീപത്തെ രാജവാദി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് രാവിലെ 10.22ന് ആണ് മൂന്ന് നില കെട്ടിടത്തിലെ രണ്ടാം നിലയിൽ തീ പടർന്നത്. സ്റ്റീം ഇരുമ്പ് തകരാറിലായതിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. മുംബൈ അഗ്നിശമന സേനയും പൊലീസ് സംഘം സ്ഥലത്തെത്തി സമയോചിതമായി ഇടപെട്ടതോടെ തീ നിയന്ത്രണ വിധേയമാക്കി.
ഗുരുതരാവസ്ഥയിൽ കഴിയുന്ന റിയാസുദ്ദീൻ (30) 60% പൊള്ളലേറ്റതായി ആശുപത്രി അധികൃതർ അറിയിച്ചു. തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
