മധുരയിലെ എൽഐസി ഓഫീസിൽ ഡിസംബർ 17 ന് ഉണ്ടായ തീപ്പിടുത്തത്തിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്. സീനിയർ വനിതാ മാനേജർ കല്യാണി നമ്പി തീപിടിത്തത്തിൽ കൊല്ലപ്പെട്ടിരുന്നു. ആദ്യ ഘട്ടത്തിൽ ഇത് ഷോർട് സർക്യൂട്ട് മൂലമെന്നാണ് കരുതിയത്, എന്നാൽ വിശദമായ അന്വേഷണം നടത്തിയപ്പോൾ ഇത് കൊലപാതകമായിരുന്നു എന്ന് തെളിയുകയായിരുന്നു.
സംഭവത്തിന് പിന്നലെ അസി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രാമകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. കല്യാണി നമ്പിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തി. രാമകൃഷ്ണൻ കുറ്റം സമ്മതിച്ചു.
തീപ്പിടുത്തത്തിനിടെ പൊള്ളലേറ്റ രാമകൃഷ്ണൻ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. പോലീസ് സൂചനകൾ പ്രകാരം, ഓഫീസിലെ ക്രമക്കേടുകൾ കണ്ടെത്തിയതിന്റെ പകയാണ് കുറ്റകൃത്യത്തിന് കാരണമായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
