ഡൽഹി മെട്രോ സ്റ്റേഷനിനുള്ളിൽ പരസ്യമായി മൂത്രമൊഴിച്ച് യുവാവ്

JANUARY 19, 2026, 9:29 PM

ഡൽഹി: ഡൽഹി മെട്രോ സ്റ്റേഷനുള്ളിൽ പരസ്യമായി മൂത്രമൊഴിക്കുന്ന യുവാവിന്‍റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതിന് പിന്നാലെ വ്യാപക പ്രതിഷേധം. 

മെട്രോ സ്റ്റേഷനുള്ളിലെ ഒരു ഗ്ലാസ് പാനലിന് സമീപം ഒരാൾ മൂത്രമൊഴിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വീഡിയോ റെക്കോഡ് ചെയ്ത തിയതി വ്യക്തമല്ല. വീഡിയോ സോഷ്യൽമീഡിയയിൽ വലിയ വിമര്‍ശത്തിന് ഇടയാക്കിയിട്ടുണ്ട്.

യുവാവിന്‍റെ പൗരബോധത്തെ ചോദ്യം ചെയ്ത നെറ്റിസൺസ് കര്‍ശന ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു. "അയാളുടെ ഫോട്ടോ പ്രിന്‍റ് ചെയ്ത് ഒരു ആഴ്ച അതേ ചുമരിൽ തൂക്കിയിടുക. ഇവ കൈകാര്യം ചെയ്യാനുള്ള ഒരേയൊരു മാർഗം അതാണ്." ഒരു ഉപയോക്താവ് കുറിച്ചു. ഇത് ശിക്ഷാര്‍ഹമാണെന്നും മറ്റൊരാൾ ചൂണ്ടിക്കാട്ടി. 

vachakam
vachakam
vachakam

തന്‍റെ ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട ആൾ ഓടി രക്ഷപ്പെടുന്നതും വീഡിയോയിൽ കാണാം. ആയിരക്കണക്കിന് പേരാണ് ദിവസവും ഡൽഹി മെട്രോയിൽ യാത്ര ചെയ്യുന്നത്. ഒമ്പത് ലൈനുകളിലും എയർപോർട്ട് എക്സ്പ്രസ് ലൈനിലും റാപ്പിഡ് മെട്രോ ലൈനിലും ഉടനീളമുള്ള മിക്കവാറും എല്ലാ പ്ലാറ്റ്‌ഫോമുകളിലും ശുചിമുറി സൗകര്യങ്ങളുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam