എയർ ഇന്ത്യയുടെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ക്യാംപ്‌ബെൽ വിൽസൺ രാജിവെച്ചു. പുതിയ സിഇഒ ചുമതലയേൽക്കുന്ന വരെ നിലവിലെ സ്ഥാനത്ത് തുടരുമെന്നാണ് ലഭിക്കുന്ന വിവരം. അടുത്ത വർഷം സെപ്റ്റംബർ വരെ കാലാവധി ശേഷിക്കെയാണ് രാജി സമർപ്പിച്ചിരിക്കുന്നത്.
കമ്പനി വലിയ സാമ്പത്തിക നഷ്ടത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് രാജി ഉണ്ടായിരിക്കുന്നത്.
2022 ജൂലൈയിലാണ് വിൽസൺ എയർ ഇന്ത്യയുടെ സിഇഒയും എംഡിയുമായി ചുമതലയേറ്റത്. രാജിക്കാര്യത്തിൽ അദ്ദേഹം ബോർഡിനെ ഔദ്യോഗികമായി അറിയിച്ചതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതുവരെ കമ്പനിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.
അതേസമയം, ടാറ്റ ഗ്രൂപ്പ് ഇതിനുമുമ്പ് തന്നെ വിൽസണിന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നുവെന്നും, അദ്ദേഹത്തിന്റെ കാലാവധി 2027 വരെ നീട്ടിയിരുന്നുവെന്നും അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കാമുകന്റെ വിവാഹം മുടക്കാൻ വധുവിന്റെ മുഖത്ത് ആസിഡൊഴിച്ചു; ദില്ലിയിൽ യുവതി പിടിയിൽ
ബിഹാറിൽ മുഖ്യമന്ത്രിയായി സമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു
കടുത്ത ചൂട്; റാലിക്കെത്തിയ അനുയായികൾ കുഴഞ്ഞുവീണു, റോഡ് ഷോ റദ്ദാക്കി വിജയ്
അംബേദ്കർ ജയന്തി ഘോഷയാത്രയിലേക്ക് കാർ പാഞ്ഞു കയറി അപകടം; ഏഴു വയസുകാരിക്ക് ദാരുണാന്ത്യം