ഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതുതായി രൂപീകരിച്ച 'സമാധാന ബോർഡി'നോട് പ്രതികരിക്കാതെ ഇന്ത്യ. ട്രംപിന്റെ നീക്കത്തോട് പല രാജ്യങ്ങളും കരുതലോടെയാണ് പ്രതികരിക്കുന്നത്. ട്രംപിന്റെ അടുത്ത സഖ്യകക്ഷിയായ ഹംഗറി മാത്രമാണ് നിലവിൽ ഈ സമിതിയിലേക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്.
ഭാവിയിൽ അന്താരാഷ്ട്ര തലത്തിലടക്കം സുപ്രധാനമായ കശ്മീർ വിഷയത്തിലും ട്രംപ് ഇതേ നയം സ്വീകരിക്കുമോ എന്നാണ് ആശങ്ക. മറ്റു രാജ്യങ്ങളുടെ നിലപാട് നിരീക്ഷിച്ചായിരിക്കും ഇന്ത്യ ബോർഡ് ഓഫ് പീസിൽ ചേരണോ എന്നതിൽ തീരുമാനമെടുക്കുക.
ആഗോള സംഘർഷങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു സംവിധാനമായാണ് ട്രംപ് സമാധാന ബോർഡിനെ വിഭാവനം ചെയ്തിരിക്കുന്നത്. അറുപതോളം രാജ്യങ്ങൾക്ക് യുഎസ് അയച്ച കരട് രേഖയിൽ, സംഘർഷത്തിലോ സംഘർഷ സാധ്യതയിലോ ഉള്ള പ്രദേശങ്ങളിൽ സ്ഥിരത കൊണ്ടുവരാനും, നിയമാനുസൃതമായ ഭരണം പുനഃസ്ഥാപിക്കാനും, ദീർഘകാല സമാധാനം ഉറപ്പാക്കാനും ശ്രമിക്കുന്ന ഒരു അന്താരാഷ്ട്ര സംഘടനയായിട്ടാണ് ബോർഡിനെ വിശേഷിപ്പിക്കുന്നത്.
ഈ കമ്മിറ്റി ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനത്തെ ദുർബലപ്പെടുത്തുമെന്ന് ചില യൂറോപ്യൻ നയതന്ത്രജ്ഞർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. തുർക്കി, ഖത്തർ തുടങ്ങിയ രാജ്യങ്ങളെ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. കമ്മിറ്റിയിലെ അംഗങ്ങളെയും അവരുടെ ഉത്തരവാദിത്തങ്ങളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ആഴ്ചകളിൽ വൈറ്റ് ഹൗസ് പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
