ബംഗളൂരു: വിവാഹ സത്കാരത്തിനിടെ ഒരു കഷ്ണം ഇറച്ചി അധികമായി ചോദിച്ചതിന് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയതായി റിപ്പോർട്ട്. കർണാടകയിലെ ബെലഗാവി ജില്ലയിൽ ഇന്നലെയാണ് ദാരുണ സംഭവം ഉണ്ടായത്. യരഗാട്ടി താലൂക്ക് സ്വദേശി വിനോദ് മലഷെട്ടി (30) ആണ് കൊല്ലപ്പെട്ടത്.
സുഹൃത്ത് അഭിഷേക് കോപ്പഡിന്റെ വിവാഹ സത്‌കാരത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു വിനോദ്. അഭിഷേകിന്റെ ഫാമിലായിരുന്നു സത്‌കാരം ഒരുക്കിയിരുന്നത്. ആഹാരം കഴിക്കുന്നതിനിടെ ഇറച്ചിക്കറി വിളമ്പുകയായിരുന്ന വിറ്റാൽ ഹരുഗോപ്പിനോട് വിനോദ് ഒരു കഷ്ണം ഇറച്ചി കൂടി ചോദിച്ചു. കറി കുറച്ചാണ് നൽകിയതെന്നും വിനോദ് പരാതിപ്പെട്ടു.
എന്നാൽ ഇത് പിന്നീട് തർക്കത്തിൽ കലാശിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഉള്ളി അരിയുകയായിരുന്ന കത്തി ഉപയോഗിച്ച് വിറ്റാൽ വിനോദിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. വിനോദ് സംഭവ സ്ഥലത്തുതന്നെ മരിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്