ചെന്നൈ: തമിഴ്നാട്ടിൽ അസാധാരണ നടപടിയുമായി എംകെ സ്റ്റാലിൻ സർക്കാർ രംഗത്ത്. സംസ്ഥാന സർക്കാരിൻ്റെ നേട്ടങ്ങളും അറിയിപ്പുകളും ജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കുന്നതിനായി ആണ് പുതിയ നടപടി എന്നാണ് ലഭിക്കുന്ന വിവരം. ഇതിനായി നാല് മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥരെ ഔദ്യോഗിക വക്താക്കളായി നിയമിച്ചു.
ജെ. രാധാകൃഷ്ണൻ, ഗഗൻദീപ് സിംഗ് ബേദി, പി. അമുദാ, ധീരജ് കുമാർ എന്നിവരാണ് പുതുതായി ഔദ്യോഗിക വക്താക്കളായി നിയമിതരായ ഐഎഎസ്. ഉദ്യോഗസ്ഥർ. സംസ്ഥാന സർക്കാരിൻ്റെ നേട്ടങ്ങളും പ്രധാന അറിയിപ്പുകളും ഈ നാല് ഉദ്യോഗസ്ഥരെ അറിയിക്കാൻ എല്ലാ വകുപ്പ് സെക്രട്ടറിമാരോടും നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന് ശേഷം ഇവർ മാധ്യമങ്ങളെ കണ്ട് വിവരങ്ങൾ കൈമാറണം.
അതേസമയം സർക്കാരിൻ്റെ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യതയും വേഗതയും ഉറപ്പാക്കുകയാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്