ന്യൂഡെല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ് പിഎസ് ശ്രീധരന്‍ പിള്ളയെ ഗോവ ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് മാറ്റി. മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ പി അശോക് ഗജപതി രാജുവാണ് പുതിയ ഗോവ ഗവര്‍ണര്‍. പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് പകരം സംസ്ഥാന ചുമതലകളൊന്നും നല്‍കിയിട്ടില്ല. മിസോറം ഗവര്‍ണറായിരുന്ന പിഎസ് ശ്രീധരന്‍ പിള്ള 2021 ലാണ് ഗോവ ഗവര്‍ണറായി ചുമതലയേറ്റിരുന്നത്.
ഗോവയ്ക്ക് പുറമെ ഹരിയാന ഗവര്‍ണറെയും കേന്ദ്ര ഭരണ പ്രദേശമായ ലഡ്ഡാക്കിന്റെ ലഫ്റ്റനന്റ് ഗവര്‍ണറെയും പ്രസിഡന്റ് ദ്രൗപതി മുര്‍മു തിങ്കളാഴ്ച പ്രഖ്യാപിച്ചു. മുതിര്‍ന്ന അക്കാദമിക് റോളുകളില്‍ സേവനമനുഷ്ഠിച്ച, ഉന്നത വിദ്യാഭ്യാസ രംഗത്തെ ത്തിലെ ഭരണപരിചയത്തിന് പ്രശസ്തനായ ആഷിം കുമാര്‍ ഘോഷാണ് പുതിയ ഹരിയാന ഗവര്‍ണര്‍.
ജമ്മു കശ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ കവിന്ദര്‍ ഗുപ്തയെ ലഡാക്കിന്റെ പുതിയ ലഫ്റ്റനന്റ് ഗവര്‍ണറായി നിയമിച്ചു. ലഡാക്കിലെ ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തുനിന്നുള്ള ബ്രിഗേഡിയര്‍ ഡോ. ബിഡി മിശ്രയുടെ രാജി രാഷ്ട്രപതി അംഗീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്