ന്യൂഡല്‍ഹി: ജപ്പാനെ മറികടന്ന് നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയിരിക്കുകയാണ് ഇന്ത്യ. 2025 ലെ സാമ്പത്തിക പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള കേന്ദ്രസര്‍ക്കാരിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മൊത്തം ആഭ്യന്തര ഉല്‍പാദനം (ജിഡിപി) 4.18 ട്രില്യണ്‍ യുഎസ് ഡോളറായതോടെയാണ് ഔദ്യോഗികമായി ഇന്ത്യ നാലാം സ്ഥാനത്തെത്തിയത്.
2030 ഓടെ ജര്‍മ്മനിയെ മറികടന്ന് മൂന്നാം സ്ഥാനം നേടാനുള്ള കുതിപ്പിലാണ് ഇന്ത്യയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2030 ഓടെ 7.3 ട്രില്യണ്‍ ഡോളറിന്റെ ജിഡിപിയാണ് ഇന്ത്യയുടെ ലക്ഷ്യം.
ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ യുഎസിന്റെതാണ്. രണ്ടാം സ്ഥാനത്ത് ചൈനയാണ്. എന്നാല്‍ ആഗോള അനിശ്ചിതങ്ങള്‍ക്കിടയില്‍ ഇരു രാജ്യങ്ങളും കടുത്ത പ്രതിസന്ധി നേരിടുകയാണ്. അതേസമയം, ഇതിനെയെല്ലാം മറികടന്ന് ഇന്ത്യയുടെ സാമ്പത്തിക രംഗം ദ്രുതഗതിയില്‍ വളരുകയാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. നിലവില്‍ ലോകത്തില്‍ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയില്‍ ഒന്നാം സ്ഥാനം ഇന്ത്യയ്ക്കാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
