അതിദാരുണം; ഒഡീഷയിൽ സർക്കാർ മെഡിക്കൽ കോളേജിൽ തീപിടിത്തം; 10 രോഗികൾ വെന്തുമരിച്ചു

MARCH 15, 2026, 10:32 PM

ഭുവനേശ്വർ: ഒഡീഷയിലെ സർക്കാർ മെഡിക്കൽ കോളേജിൽ ഉണ്ടായ തീപിടിത്തത്തിൽ 10 രോഗികൾ മരിച്ചതായി റിപ്പോർട്ട്. ഒഡീഷയിലെ കടകിലുള്ള എസ്‌സിബി മെഡിക്കൽ കോളേജിന്റെ ഐസിയുവിലാണ് തീപിടിത്തം ഉണ്ടായത്. അപകടത്തിൽ 11 ആശുപത്രി ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.

രോഗികളെ രക്ഷിക്കുന്നതിനിടെയാണ് ആശുപത്രി ജീവനക്കാർക്ക് പരിക്കേറ്റതെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി അറിയിച്ചു. ഇന്ന് പുലർച്ചെ രണ്ടരയോടെ മൂന്നിനുമിടെയാണ് തീപിടിത്തം ഉണ്ടായത്. ഉടൻ തന്നെ നിരവധി അഗ്നിശമന സേനാ വാഹനങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും പത്ത് രോഗികളെ രക്ഷിക്കാനായില്ല.

ഒഡീഷയിലെ പ്രധാനപ്പെട്ട സർക്കാർ മെഡിക്കൽ കോളേജുകളിൽ ഒന്നാണ് എസ്‌സിബി മെഡിക്കൽ കോളേജ്. സംഭവത്തിന് പിന്നാലെ ആരോഗ്യ മന്ത്രി മുകേഷ് മഹലിങ്ങിനൊപ്പം മുഖ്യമന്ത്രി ആശുപത്രി സന്ദർശിച്ച് സാഹചര്യം വിലയിരുത്തി.

vachakam
vachakam
vachakam

തീപിടിത്തത്തിന് പിന്നാലെ 23 രോഗികളെ മറ്റ് വകുപ്പുകളിലേക്ക് മാറ്റി. മറ്റ് ഐസിയുകളിലേക്കും വാർഡുകളിലേക്കും മാറ്റുന്നതിനിടെ ഏഴ് ഗുരുതര രോഗികൾ മരിച്ചു. തുടർന്ന് മൂന്ന് രോഗികൾ കൂടി മരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ 25 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു. സംഭവത്തിൽ സർക്കാർ  അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam