ചെന്നൈ: നടൻ വിജയ്യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന് മുന്നിൽ വൻ ഓഫറുമായി ഭാരതീയ ജനത പാർട്ടി. സഖ്യത്തിലേർപ്പെടുകയാണെങ്കിൽ വിജയ്ക്ക് ഉപമുഖ്യമന്ത്രി പദവും 80 നിയമസഭാ സീറ്റുകളിൽ മത്സരിക്കാനുള്ള അവസരവും നൽകാമെന്നതാണ് ബിജെപിയുടെ നിർദേശമെന്നാണ് വിവരം. ഇരു പാർട്ടികളുടെയും സഖ്യചർച്ചകൾ അവസാനഘട്ടത്തിലാണെന്നും ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, വിജയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യമാണ് ടിവികെ മുന്നോട്ടുവെച്ചിട്ടുള്ളത്. വിജയിയുടെ ആരാധകവോട്ടുകളെയാണ് ബിജെപി പ്രധാനമായും ലക്ഷ്യമിടുന്നത്. ചെറിയ തോതിൽ പോലും വോട്ട് വർധനവ് ഉണ്ടായാൽ തിരഞ്ഞെടുപ്പ് ഫലത്തിൽ വലിയ മാറ്റമുണ്ടാകുമെന്നാണ് ബിജെപി വിലയിരുത്തൽ.
ഇതിനിടെ ബിജെപിയുമായി സഖ്യമെന്ന വാർത്തകൾ നേരത്തെ തന്നെ തമിഴക വെട്രി കഴകം തള്ളിയിരുന്നു. പാർട്ടി ജോയിന്റ് ജനറൽ സെക്രട്ടറി സി. ടി. ആർ. നിർമൽ കുമാർ ബിജെപി തങ്ങളുടെ ആശയപരമായ എതിരാളികളാണെന്നും സഖ്യത്തെക്കുറിച്ചുള്ള വാർത്തകൾ അഭ്യൂഹങ്ങൾ മാത്രമാണെന്നും വ്യക്തമാക്കിയിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി കൈകോർക്കുമെന്നായിരുന്നു പുറത്ത് വന്ന റിപ്പോർട്ടുകൾ. പാർട്ടി ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിൽ ചില നേതാക്കൾ ബിജെപി സഖ്യം ആവശ്യമെന്ന അഭിപ്രായം പ്രകടിപ്പിച്ചുവെന്ന വാർത്തകളും പുറത്തുവന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കോടതി നടപടികളില് എഐക്ക് നിയന്ത്രണം: നിർണായക തീരുമാനവുമായി ഗുജറാത്ത് ഹൈക്കോടതി
ഇന്ത്യയുടെ പുതിയ മിസൈൽ ശക്തി: തരംഗമാകാൻ അത്യാധുനിക ഐസിബിഎം, ലോക പ്രതിരോധ സംവിധാനങ്ങളെയും
ഡബ്ല്യുടിഒയിൽ ചൈനയുടെ അഹങ്കാരം തകർത്ത് ഇന്ത്യ; സാമ്പത്തിക ബന്ധത്തിനായി ഇന്ത്യക്ക് മുന്നിൽ കൈകൂപ്പി
ലോകം ഭയക്കുന്ന ഹോർമുസ് കടലിടുക്കിലൂടെ എട്ട് ഇന്ത്യൻ കപ്പലുകൾ; വെല്ലുവിളികൾ അതിജീവിച്ച് ഇന്ത്യയുടെ