ന്യൂഡല്‍ഹി: സൈന്യത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനൊരുങ്ങി പ്രതിരോധ മന്ത്രാലയം. ഇതിനായി 79,000 കോടി രൂപയുടെ സൈനിക ഉപകരണങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കിയിരിക്കുകയാണ് പ്രതിരോധ മന്ത്രാലയം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷനായ പ്രതിരോധ സംഭരണ സമിതി (DAC)യാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ക്ക് അനുമതി നല്‍കിയത്.
ദൂരപരിധിയുള്ള റോക്കറ്റുകള്‍, മിസൈലുകള്‍, റഡാര്‍ സംവിധാനങ്ങള്‍, സൈനിക പ്ലാറ്റ്ഫോമുകള്‍ എന്നിവയുടെ സംഭരണത്തിനാണ് പ്രതിരോധ മന്ത്രാലയം തിങ്കളാഴ്ച അംഗീകാരം നല്‍കിയിരിക്കുന്നത്. ആര്‍മിയുടെ പീരങ്കി റെജിമെന്റുകള്‍ക്കായി ലോയിറ്റര്‍ മ്യൂണിഷന്‍ സംവിധാനങ്ങള്‍ വാങ്ങാനും സമിതി അംഗീകാരം നല്‍കി. ഇന്ത്യന്‍ സൈന്യത്തിനായി ലോ ലെവല്‍ ലൈറ്റ് വെയ്റ്റ് റഡാറുകള്‍, പിനാക്ക റോക്കറ്റ് സംവിധാനത്തിനായുള്ള ദൂരപരിധിയുള്ള ഗൈഡഡ് റോക്കറ്റ് ആയുധങ്ങള്‍, സംയോജിത ഡ്രോണ്‍ കണ്ടെത്തലും തടയലും സംവിധാനം (Mk-II) എന്നിവയുടെ സംഭരണത്തിനും അനുമതി നല്‍കിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
