ഡെറാഡൂണ്‍: വംശീയമാി അധിക്ഷേപിച്ച് ആറംഗ സംഘം വിദ്യാര്‍ഥിയെ ക്രൂര മര്‍ദ്ദിച്ചു കൊന്നതില്‍ ത്രിപുരയില്‍ വന്‍ പ്രതിഷേധം. വിദ്യാര്‍ഥിയായ എയ്ഞ്ചല്‍ ചക്മയാ(24)ണ് മരണപ്പെട്ടത്. മണിപ്പുരില്‍ ജോലി ചെയ്യുന്ന ബിഎസ്എഫ് ജവാനായ തരുണ്‍ ചക്മയുടെ മക്കളായ എയ്ഞ്ചലിനെയും മൈക്കിളിനെയുമാണ് ഡെറാഡൂണിലെ മാര്‍ക്കറ്റില്‍ 'ചൈനീസ്' എന്ന് വിളിച്ച് ആക്രമിച്ചത്.
താന്‍ ഇന്ത്യക്കാരനാണെന്ന് കേണുപറഞ്ഞിട്ടും മാരകായുധങ്ങളുമായി ആക്രമിച്ച സംഘം എയ്ഞ്ചലിന്റെ കഴുത്തില്‍ ആഴത്തില്‍ മുറിവേല്‍പിച്ചിരുന്നു. തടയാന്‍ ശ്രമിച്ച സഹോദരന്‍ മൈക്കിളിനെയും ക്രൂരമായി മര്‍ദിച്ചു. ഗുരുതരമായി പരുക്കേറ്റ എയ്ഞ്ചല്‍ 17 ദിവസം ആശുപത്രിയില്‍ മരണത്തോടു മല്ലിട്ടു. ക്രിസ്മസ് പിറ്റേന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. മൈക്കിളും ചികിത്സയിലാണ്.
ഡെറാഡൂണിലെ സ്വകാര്യ സര്‍വകലാശാലയില്‍ എംബിഎ അവസാനവര്‍ഷ വിദ്യാര്‍ഥിയായിരുന്നു എയ്ഞ്ചല്‍. നല്ല പ്ലേസ്‌മെന്റ് ഓഫര്‍ ലഭിച്ചിരുന്നെന്നും പിതാവ് പറഞ്ഞു. ഡിസംബര്‍ ഒന്‍പതിന് നടന്ന ആക്രമണത്തില്‍ കേസെടുക്കാന്‍ പൊലീസ് വിസമ്മതിച്ചെന്നും ഓള്‍ ഇന്ത്യ ചക്മ സ്റ്റുഡന്റ്‌സ് യൂണിയന്റെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും സമ്മര്‍ദത്തിന് ശേഷമാണ് നടപടിയുണ്ടായതെന്നും പിതാവ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
