ആലപ്പുഴ: ഓഫീസ് മുറി വിവാദത്തില്‍ വി.കെ. പ്രശാന്ത് എംഎല്‍എയെ പിന്തുണച്ച് മന്ത്രി സജി ചെറിയാന്‍. ജനാധിപത്യത്തില്‍ ആദ്യം കാണിക്കേണ്ടത് പരസ്പര ബഹുമാനം ആണെന്ന് പ്രശാന്ത് കേരളത്തിലെ സമര്‍ഥനായ എംഎല്‍എ ആണെന്നും സജി ചെറിയാന്‍ പറഞ്ഞു.
അധികാര ഭ്രാന്ത് വന്നാല്‍ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും പുതുമോടി കാണിക്കരുതെന്നും ആര്‍. ശ്രീലേഖയുടെ പ്രതികരണത്തില്‍ മന്ത്രി പ്രതികരിച്ചു.
ആര്‍. ശ്രീലേഖയെ കെ.എസ് ശബരിനാഥന്‍ പിന്താങ്ങിയത് ഒരു വിഷയമല്ല. കുടമാറ്റം പോലെ ഇന്നത്തെ കോണ്‍ഗ്രസ് നാളെ ബിജെപിയാണ്. എന്നാല്‍ പ്രതിപക്ഷ ബഹുമാനം കാണിക്കണമെന്നും സജി ചെറിയാന്‍ പ്രതികരിച്ചു.
അധികാര ഭ്രാന്ത് വന്നാല്‍ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. പക്ഷെ അതിനോടൊന്നും കീഴ്‌പ്പെട്ടു പോകാന്‍ നമുക്കാവില്ല. അക്കാര്യത്തില്‍ ശക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കും. എംഎല്‍എ ഓഫീസ് കെട്ടിടം ഒഴിയേണ്ട കാര്യമില്ലല്ലോ എന്നും അത് ആരുടെയും കുടുംബ സ്വത്ത് അല്ലല്ലോ എന്നും മന്ത്രി ചോദിച്ചു.
നഗരസഭ കെട്ടിടം വാടകയ്ക്കെടുത്താണ് ഉപയോഗിക്കുന്നത്. വിവാദം പ്രശാന്തിന് ഗുണമായി. പ്രശാന്തിനെ ഉപദ്രവിക്കുന്നു എന്ന് ജനങ്ങള്‍ക്ക് മനസിലായെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
