ഒട്ടാവ: കാനഡയിലെ പടിഞ്ഞാറന്‍ നഗരമായ വാന്‍കൂവറില്‍ സ്ട്രീറ്റ് പാര്‍ട്ടിയിലേക്ക് കാര്‍ ഇടിച്ചുകയറ്റിയ സംഭവത്തില്‍ മരണസംഖ്യ പതിനൊന്നായി ഉയര്‍ന്നു. പരിക്കേറ്റവരില്‍ ചിലരുടെ സ്ഥിതി ഗുരുതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് പൊലീസ് പറഞ്ഞു.
കൂട്ടക്കൊല നടത്തിയ 30 വയസുകാരനായ വ്യക്തിയെ കനേഡിയന്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിന് ഭീകര ബന്ധമില്ലെന്ന് പൊലീസ് പറഞ്ഞു.
ഞായറാഴ്ച രാത്രി 8 മണിക്ക് ശേഷമാണ് ആക്രമണം നടന്നത്. ഫിലിപ്പിനോ സമൂഹത്തിലെ അംഗങ്ങള്‍ വാന്‍കൂവറിലെ ഫ്രേസര്‍ പ്രദേശത്ത് ലാപു ലാപു ദിനം ആഘോഷിക്കാന്‍ ഒത്തുകൂടിയതായിരുന്നു. ഇവരുടെ നേര്‍ക്കാണ് അക്രമി കറുത്ത നിറമുള്ള എസ്‌യുവി ഓടിച്ചുകയറ്റിയത്.
ഭയാനകമായ സംഭവം അറിഞ്ഞ് തകര്‍ന്നുപോയി എന്ന് കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പറഞ്ഞു. 'കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും പ്രിയപ്പെട്ടവര്‍ക്കും, ഫിലിപ്പിനോ കനേഡിയന്‍ സമൂഹത്തിനും, വാന്‍കൂവറിലെ എല്ലാവര്‍ക്കും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു,' കാര്‍ണി എക്സില്‍ എഴുതി.
1521-ല്‍ പോര്‍ച്ചുഗീസ് പര്യവേക്ഷകനായ ഫെര്‍ഡിനാന്‍ഡ് മഗല്ലനെതിരായ യുദ്ധത്തില്‍ ഫിലിപ്പീന്‍സുകാരെ നയിച്ച തദ്ദേശീയ നേതാവ് ലാപുലാപുവിന്റെ സ്മരണയ്ക്കായാണ് ഫിലിപ്പീന്‍സില്‍ ലാപു ലാപു ദിനം ആഘോഷിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്