യുവപ്രതിഭകളുടെ സംഗമം മിസ്സിസാഗ: ഓക്ക് കമ്മ്യൂണിറ്റി കാനഡയും ഒന്റാരിയോ ഹീറോസും ചേർന്നൊരുക്കുന്ന യൂണിറ്റി ഫെസ്റ്റ് 2026 മേയ് 2ന് അഞ്ച് മണിക്ക് മിസ്സിസ്സാഗയിലെ പോർട്ട് ക്രെഡിറ്റ് സെക്കൻഡറി സ്കൂളിൽ നടക്കും. കാനഡയിലെ വ്യത്യസ്തവും വൈവിധ്യങ്ങളാൽ സമ്പന്നവുമായ സമൂഹങ്ങളുടെ കൂട്ടായ്മയും ഐക്യവും വനിതാ-യുവജന ആഘോഷവുമാണ് യൂണിറ്റി ഫെസ്റ്റിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകർ അറിയിച്ചു.
മാതൃദിനാഘോഷത്തിന്റെ ഭാഗമായി അമ്മമാരുടെ നേതൃത്വത്തിലുള്ള നൃത്തപരിപാടികളുമുണ്ടാകും. യുവപ്രതിഭകൾ ഒരുക്കുന്ന വ്യത്യസ്ത പരിപാടികളും ആഘോഷത്തിന്റെ പ്രത്യേകതയാണ്. വിവിധ സാംസ്കാരങ്ങളെ സമന്വയിപ്പിക്കുന്നതാകും ഇവരുടെ കലാ-സാംസ്കാരിക പരിപാടികൾ. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ വ്യക്തികൾ പരിപാടിയിൽ പങ്കെടുക്കും.
ടിക്കറ്റുകൾ ഓക്ക് കമ്മ്യൂണിറ്റി കാനഡയുടെയും ഒന്റാരിയോ ഹീറോസിന്റെയും വെബ്സൈറ്റിൽ ലഭ്യമാണ്. 50 ഡോളറിന് വിഐപി ടിക്കറ്റ് ലഭിക്കും. മുതിർന്നവർക്ക് - 25, വിദ്യാർഥികൾക്കും യുവജനങ്ങൾക്കും -10 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ഡിന്നറുമുണ്ടാകും. മുതിർന്നവർക്കൊപ്പം എത്തുന്ന 12 വയസിൽ താഴെയുള്ളവർക്ക് പ്രവേശനം സൗജന്യം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും വെബ്സൈറ്റ് സന്ദർശിക്കുക: www.OakCommunity.ca. www.OntarioHeroes.ca
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
