മാനസികരോഗം മാത്രമുള്ളവർക്ക് ദയാവധം അനുവദിക്കരുത്; പാർലമെന്ററി സമിതി റിപ്പോർട്ട്

JUNE 22, 2026, 9:45 AM

ഒട്ടാവ: മാനസികരോഗം മാത്രം മുൻനിർത്തി ആളുകൾക്ക് ദയാ വധം അനുവദിക്കരുതെന്ന് കനേഡിയൻ പാർലമെന്ററി സമിതിയുടെ ശുപാർശ.  മാനസികരോഗം മാത്രമുള്ളവരെ ദയാ വധത്തിനുള്ള യോഗ്യതയിൽ നിന്ന് ഒഴിവാക്കാൻ ക്രിമിനൽ കോഡിൽ ഭേദഗതി വരുത്താൻ സർക്കാരിനോട് സമിതി നിർദ്ദേശിച്ചു.

ഈ റിപ്പോർട്ട് വിശദമായി പഠിക്കാൻ കൂടുതൽ സമയം വേണമെന്ന് കനേഡിയൻ നിയമമന്ത്രി സീൻ ഫ്രേസർ വ്യക്തമാക്കി. നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും ഉദാരമായ ദയാവധ നിയമങ്ങളുള്ള രാജ്യങ്ങളിലൊന്നാണ് കാനഡ.

കാനഡയിൽ 2016-ലാണ് ദയാവധം  നിയമവിധേയമാക്കിയത്. മാരകമായ രോഗബാധയുള്ളവർക്ക് ഡോക്ടറുടെയോ നഴ്സിന്റെയോ സാന്നിധ്യത്തിൽ കുത്തിവെയ്പ്പിലൂടെ ജീവനൊടുക്കാൻ ഇത് അനുമതി നൽകി.

vachakam
vachakam
vachakam

പിന്നീട് 2021-ൽ ഈ നിയമം കൂടുതൽ വിപുലീകരിക്കുകയും, മാരകമായ രോഗമില്ലെങ്കിലും ഭേദമാക്കാൻ കഴിയാത്ത ശാരീരിക അവസ്ഥകളോ വൈകല്യങ്ങളോ ഉള്ളവർക്കും ദയാവധത്തിന് അനുമതി നൽകുകയും ചെയ്തു. ബെൽജിയം, നെതർലാൻഡ്‌സ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ മാനസികരോഗം ഉള്ളവർക്കും ദയാവധം  അനുവദനീയമാണെങ്കിലും ഇത് ആഗോളതലത്തിൽ വലിയ തർക്കങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

മാനസികരോഗമുള്ളവർക്ക് ദയാവധം  നൽകുന്നതിനുള്ള സമയപരിധി 2027 മാർച്ച് വരെ കാനഡ നീട്ടിയിരുന്നു. എന്നാൽ പുതിയ പാർലമെന്ററി സമിതിയുടെ ശുപാർശയോടെ ഇത് ഇനിയും വൈകാനാണ് സാധ്യത. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam