ശതചണ്ഡി മഹായാഗ വിളംബരം

AUGUST 4, 2026, 12:38 PM

2026 സെപ്തംബർ 5,6 തിയതികളിൽ കാനഡയിലെ ഒന്റാരിയോ പ്രവിശ്യയിൽ ബ്രാംപ്ടണിൽ ഉള്ള ചിന്മയ മിഷന്റെ ആശ്രമത്തിൽ, ഭാരതീയ ധർമ്മ പ്രചാര സഭയുടെ (BDPS) ആചാര്യൻ, ഡോ. ശ്രീനാഥ് കാരയാട്ടിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ശതചണ്ഡി മഹായാഗത്തിന്റെ യാഗവിളംബരം ഇക്കഴിഞ്ഞ ഓഗസ്റ്റ് 2-ാം തിയതി നടത്തപ്പെട്ടു.

ഓൺലൈനായി നടത്തപ്പെട്ട യാഗ വിളംബരത്തിൽ ഡോ. ശ്രീനാഥ് കാരയാട്ട്, യാഗത്തിന്റെ പ്രസക്തിയെയും യാഗം നടത്തപ്പെടുന്ന രീതികളെയും കുറിച്ച് സംസാരിച്ചു.   

BDPS UAE സെക്രട്ടറി സുജിത സുരേഷ്, BDPS കാനഡയെ പ്രതിനിധീകരിച്ചു  ലേഖ നായർ, ബാലു മേനോൻ  തുടങ്ങിയവർ സംസാരിച്ചു.

vachakam
vachakam
vachakam


ആപത്തുകൾ വരുമ്പോൾ ആശ്രയിക്കുന്ന അഭയദായിനിയായ അമ്മയെ പൂജിക്കുന്നതിൽ ഏറ്റവും ഉത്തമമായ ക്രമമാണ് മഹാചണ്ഡികാ യാഗം. കാനഡയിലെ സാധാരണക്കാരായ ഭക്തർ കഴിഞ്ഞ രണ്ടു വർഷങ്ങൾ ആയി ദേവീമാഹാത്മ്യം പഠിച്ചു അവർ തന്നെ ആചാര്യസ്ഥാനത്തിരുന്നു ആണ് ഈ യാഗം നടത്തുന്നത്. അപൂർവ്വങ്ങളിൽ അപൂർവമായി നടക്കുന്ന ഈ മഹായാഗത്തോടനുബന്ധിച്ചു മറ്റു പൂജകളും നടത്തപ്പെടുന്നു.  

സെപ്തംബർ 5ന് രാവിലെ 8 മണിക്ക് മഹാലക്ഷ്മി യാഗത്തോടു കൂടി ആരംഭിച്ച് രണ്ട് മണിക്ക് ചണ്ഡികാ പാരായണം, വൈകിട്ട് എട്ടു മണിക്ക് ബലിപൂജ എന്നിവയും സെപ്തംബർ 6ന് രാവിലെ 9 മണിക്ക് ചണ്ഡികാ ഹോമം, രണ്ട് മണിക്ക് കന്യകപൂജ, 2.30ന് വടുക പൂജ, മൂന്നു മണിക്ക് സുവാസിനി പൂജ, പിന്നീട് പൂർണാഹുതി എന്നിവയോടുകൂടി ഈ മഹായാഗത്തിന് സമാപ്തി കുറിക്കും. ഇവയെ കൂടാതെ ഗണപതി ഹോമം, സർവൈശ്വര്യ ഹോമം, സുദർശന ഹോമം, മൃതുഞ്ജയ ഹോമം, ദേവിക്ക് പൂമൂടൽ,  ശ്രീചക്ര പൂജ തുടങ്ങിയവയും ഉണ്ടായിരിക്കും.

vachakam
vachakam
vachakam

സർവൈശ്വര്യത്തിനും ലോക സമാധാനത്തിനും വേണ്ടി നടത്തപ്പെടുന്ന ഈ മഹായാഗത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ലേഖ നായർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കും പൂജകൾ ബുക്ക് ചെയ്യുവാനും വേണ്ടി ഈ നമ്പറിൽ ബന്ധപ്പെടുവാനും സംഘാടകർ അറിയിക്കുന്നു. ബാലു 519-546-7736.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam