മഹാഓണത്തിന് ഇക്കുറി 'മിസ് കേരളം കാനഡ'യും

AUGUST 2, 2026, 10:24 PM

ടൊറന്റോ: നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷമായി മാറിയ ലെവിറ്റേറ്റ് എന്റർടെയ്ൻമെന്റ് 'മഹാഓണ'ത്തിന് ഇക്കുറി സൗന്ദര്യമൽസരവും. സൗന്ദര്യവും സംസ്‌കാരവും ആത്മവിശ്വാസവുമെല്ലാം ഒത്തുചേരുന്ന റാംപിലേക്ക് മലയാളി വനിതകളെ സ്വാഗതം ചെയ്യുന്നതായി മുഖ്യസംഘാടകൻ ജെറിൻ രാജ് അറിയിച്ചു.

അപർണ ചന്ദ്രശേഖറുടെ നേതൃത്വത്തിലാണ് മിസ് കേരളം കാനഡ മൽസരം നടക്കുക. ഡൈന ക്രിസ്റ്റഫറാണ് കൊറിയോഗ്രഫർ. പങ്കെടുക്കാൻ താൽപര്യമുള്ളവർ ഉടൻ റജിസ്റ്റർ ചെയ്യണം. ഇരുപത് ഡോളറാണ് റജിസ്‌ട്രേഷൻ ഫീസ്.


vachakam
vachakam
vachakam

വടക്കൻ അമേരിക്കയിലെ ഏറ്റവും വലിയ ദക്ഷിണേന്ത്യൻ ആഘോഷങ്ങളിലൊന്നായി മാറിക്കഴിഞ്ഞ 'മഹാഓണം' ഓഗസ്റ്റ് 15 ശനിയാഴ്ച ടൊറോന്റോയിലെ സങ്കോഫ സ്‌ക്വയറിലാണ് നടക്കുക.  ചെണ്ടമേളവും സംഗീതനൃത്തകലാപരിപാടികളുമെല്ലാമായി കഴിഞ്ഞ രണ്ടു വർഷങ്ങളിൽ വൻജനക്കൂട്ടം കയ്യടിയോടെ സ്വീകരിച്ച ആഘോഷം ഇത്തവണ വിപുലമായ രീതിയിലാണ് നടത്തുക.

ടൊറന്റോ സിറ്റിയുടെ കണക്കുകൾപ്രകാരം കഴിഞ്ഞ രണ്ടു വർഷങ്ങളിലും നഗരം കണ്ട ഏറ്റവും വലിയ പരിപാടികളിലൊന്നായിരുന്നു മഹാഓണം. സാങ്കോഫ സ്‌ക്വയർ എന്നറിയിപ്പെടുന്ന യങ് ആൻഡ് ഡണ്ടാസ് സ്‌ക്വയറിലെ ഏറ്റവും വലിയ പരിപാടിയുമായിരുന്നു. കാനഡയിലെ ഏറ്റവും വലിയ നഗരവും ഒന്റാരിയോ പ്രവിശ്യയുടെ തലസ്ഥാനവുമായ ടൊറന്റോയുടെ സാംസ്‌കാരിക കലണ്ടറിലെ ശ്രദ്ധേയ പരിപാടികളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം മഹാഓണം. ഈ വർഷം കാനഡയിലെ വിവിധ പ്രവിശ്യകളിൽ നിന്നും അമേരിക്കൻ അതിർത്തിയിലെ നഗരങ്ങളിൽ നിന്നുമെല്ലാമായി മുപ്പതിനായിരത്തിലേറെ പേർ പങ്കെടുക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

പന്ത്രണ്ട് മണിക്കൂറോളം നീളുന്ന കലാസാംസ്‌കാരിക പരിപാടികൾക്കു പുറമെ ചെണ്കലാകാരന്മാർ നിറഞ്ഞ മേളമായിരുന്നു ആദ്യ വർഷത്തെ പ്രധാന ആകർഷണം. കഴിഞ്ഞവർഷം നാട്ടിൽനിന്നും റോബോട്ടിക് കരിവീരനെ എത്തിച്ചതിലൂടെയാണ് ശ്രദ്ധയാകർഷിച്ചത്. വിവിധ സംഘടനകൾക്കായി ഒരുക്കിയ സാംസ്‌കാരിക ഘോഷയാത്രയും പ്രത്യേകതയായി.

vachakam
vachakam
vachakam

മഹാഓണത്തിന് പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്കും സ്‌പോൺസർഷിപ്പിനും ബന്ധപ്പെടേണ്ട നമ്പർ: +1 (647) 781-3743 ഇമെയിൽ: [email protected]

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam