ഡാളസ് : കേരള അസോസിയേഷൻ ഓഫ് ഡാളസ് ടി20 ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. ആവേശകരവും സൗഹൃദപരവുമായ ഈ ടൂർണമെന്റിൽ ഡാളസ് ഫോർട്ട്വർത്തുമേഖലയിലെ യുവാക്കളുടെയും ക്രിക്കറ്റ് പ്രേമികളുടെയും നല്ല പ്രോത്സാഹനമുണ്ടായിരുന്നു. ഡാളസ് ഫോർട്ട് വർത്തുമേഖയിലെ ക്രിക്കറ്റ് ക്ലബ്ബുകളെല്ലാം തന്നെ ഈ ടൂർണമെന്റിൽ പങ്കാളികളായി. കെ.എ.ഡി, ടി 20 ടൂർണമെന്റ് 2026ൽ സിക്സെർസ് ക്ലബ് ജേതാക്കളായി. മുൻജേതാക്കളായിരുന്ന സ്പാർക്സ് ക്ലബ്ബിനെ തോൽപ്പിച്ചാണ് സിക്സെർസ് കെ.എ.ഡി, ടി 20 ടൂർണമെന്റ് 2026 ട്രോഫി നേടിയത്.
അസോസിയേഷൻ സ്പോർട്സ് ഡയറക്ടർ വിനോദ് ജോർജും, അരുൺ ഭാസ്കരനും ഏകോപിപ്പിച്ചു മറ്റു ടീം ക്യാപ്ടൻമാരെയും മാനേജർമാരെയും ഒന്നിച്ചണി നിരത്തി ടൂർണമെന്റ് മികവുറ്റതാക്കി. സത്യ പ്രകാശ്, ശ്രീനി നാവുലരി, പന വാഗല എന്നിവർ അമ്പയർമാരായി പ്രവർത്തിച്ചു. വിജയികൾക്ക് കേരള അസോസിയേഷൻ ഓഫ് ഡാളസ് $ 2500 ക്യാഷും സ്പെക്റ്ററം ഫിനാൻസിന്റ ട്രോഫിയും കൂടാതെ ജോസഫ് ചാണ്ടി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ എവെർറോളിങ് ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് 1000 ഡോളറും അപേക്സ് ഫിനാൻസിന്റെ ട്രോഫിയും മുഖ്യാതിഥിയായി വന്നെത്തിയ 'ഫിഫ 'കോ -ഓർഡിനേറ്റർ വർഗീസ് എടാട്ടുക്കാരന്റെ സാന്നിധ്യത്തിൽ പ്രസിഡന്റ് ഷിജു എബ്രഹാം നൽകുകയുണ്ടായി.
പ്രസ്തുത പരിപാടിക്ക് സെക്രട്ടറി മഞ്ജിത്ത് കൈനിക്കര നന്ദി അറിയിച്ചു. ട്രഷറർ സിജു കൈനിക്കര, കമ്മിറ്റി അംഗങ്ങളായ ദീപക് നായർ, ഷിബുജോൺ ഐ.സി.ഇ.സി കമ്മിറ്റി അംഗങ്ങളായ നൈനാൻ മാത്യു, അനശ്വർ മാമ്പിള്ളി, നെബു കുര്യയാക്കോസ്, സിജു വി. ജോർജ് തുടങ്ങിയവർ പങ്കെടുത്തു. എക്സോഡസ്, വിസ & പാസ്പോർട്ട് സർവീസ്, ചെറിയാൻ ഇലക്ട്രിക്സ്, അൻവർ അച്ചൻകുഞ്ഞു, സാമൂവൽ മത്തായി, ഡോ. പ്രിയ & രാധാകൃഷ്ണൻ നായർ എന്നിവർ ടൂർണമെന്റിന്റെ സ്പോൺസർമാരായിരുന്നു.
(അനശ്വരം മാമ്പിള്ളി )
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
