ഓട്ടവ: വിമാനത്തിനുള്ളില്‍ സീറ്റില്‍ എഴുന്നേറ്റ് നില്‍ക്കുകയും സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ വിസമ്മതിക്കുകയും ചെയ്ത കൊച്ചുകുട്ടിയുടെ വാശിയെ തുടര്‍ന്ന് കാനഡയില്‍ പോര്‍ട്ടര്‍ എയര്‍ലൈന്‍സ് വിമാന സര്‍വീസ് റദ്ദാക്കി. വിക്ടോറിയയില്‍ നിന്നും ടൊറന്റോയിലേക്ക് പുറപ്പെടേണ്ടിയിരുന്ന പിഡി444 വിമാനമാണ് ഒരു കുട്ടിയുടെ പിടിവാശി കാരണം അവസാന നിമിഷം യാത്ര ഉപേക്ഷിക്കേണ്ടി വന്നത്.
വിമാനത്തിന്റെ വാതിലുകള്‍ അടച്ച് വിക്ടോറിയ രാജ്യാന്തര വിമാനത്താവളത്തിലെ റണ്‍വേയിലേക്ക് നീങ്ങുന്നതിനിടെയാണ് സംഭവം. കുട്ടി സ്വന്തം സീറ്റില്‍ എഴുന്നേറ്റ് നില്‍ക്കുന്നതും സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ കൂട്ടാക്കാത്തതും ശ്രദ്ധയില്‍പ്പെട്ട ക്യാബിന്‍ ക്രൂവും മാതാപിതാക്കളും ചേര്‍ന്ന് കുട്ടിയെ ഇരുത്താന്‍ പരമാവധി ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി ഇത്തരമൊരു സാഹചര്യത്തില്‍ വിമാനം ടേക്ക് ഓഫ് ചെയ്യാന്‍ കഴിയില്ലെന്ന് പൈലറ്റ് വ്യക്തമാക്കിയതോടെ കുട്ടിയെയും കുടുംബത്തെയും വിമാനത്തില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചു.
എന്നാല്‍ ഇവരുടെ ലഗേജുകള്‍ തിരികെ എടുക്കുന്നതിനും അനുബന്ധ പേപ്പര്‍ ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനും വലിയ സമയതാമസമാണ് നേരിട്ടത്. നടപടികള്‍ അവസാനിച്ചപ്പോഴേക്കും രാത്രി വൈകുകയും വിമാനത്താവളത്തിലെ റണ്‍വേ രാത്രികാല അടച്ചിടലിലേക്ക് കടക്കുകയും ചെയ്തു. ഇതോടെ യാത്ര റദ്ദാക്കി മറ്റ് യാത്രക്കാരെ വിക്ടോറിയയില്‍ തന്നെ നിലനിര്‍ത്താന്‍ എയര്‍ലൈന്‍സ് നിര്‍ബന്ധിതരായി. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമാപണം നടത്തിയ പോര്‍ട്ടര്‍ എയര്‍ലൈന്‍സ്, തൊട്ടടുത്ത ദിവസം എല്ലാവര്‍ക്കുമായി ബദല്‍ യാത്രാ സൗകര്യം ഏര്‍പ്പെടുത്തി നല്‍കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
