ഇന്ധന വിലവർദ്ധനവ് വിപണിയെ തുണച്ചു; കാനഡയുടെ റീട്ടെയിൽ വിൽപനയിൽ 0.5% വർദ്ധനവ്

JUNE 22, 2026, 9:53 AM

ഒട്ടാവ: കാനഡയിലെ റീട്ടെയിൽ വിൽപനയിൽ  0.5% വർദ്ധനവ്. ഇതോടെ ആകെ വിൽപന 7303 കോടി കനേഡിയൻ ഡോളറിലെത്തിയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വിപണി പ്രതീക്ഷിച്ച 0.6% വളർച്ചയേക്കാൾ നേരിയ കുറവാണ് രേഖപ്പെടുത്തിയതെങ്കിലും, പെട്രോൾ പമ്പുകളിലെയും ഇന്ധന വിതരണക്കാരിലെയും വിൽപനയാണ് പ്രധാനമായും വിപണിയെ തുണച്ചത്.

വാഹനങ്ങൾ, ഫർണിച്ചറുകൾ, ഭക്ഷ്യവസ്തുക്കൾ, ഇന്ധനം തുടങ്ങിയ ആഭ്യന്തര വിൽപനകളെല്ലാം ഉൾപ്പെടുന്നതാണ് റീട്ടെയിൽ വിൽപന. ഇത് രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (GDP) വളർച്ചയെ മുൻകൂട്ടി വിലയിരുത്താൻ സഹായിക്കുന്ന ഒരു പ്രധാന സൂചകമാണ്. 

കൂടാതെ കാനഡയിലെ ആകെ ഉപഭോക്തൃ ചെലവഴിക്കലിന്റെ 40 ശതമാനവും ഇതിലൂടെയാണ് നടക്കുന്നത്. അതേസമയം, വിൽപനയുടെ അളവ്  കണക്കിലെടുക്കുമ്പോൾ ഏപ്രിൽ മാസത്തിൽ വലിയ മാറ്റങ്ങളൊന്നും പ്രകടമായിട്ടില്ല.

vachakam
vachakam
vachakam

ആകെ റീട്ടെയിൽ വിൽപനയുടെ നാലിലൊന്നിലധികം കൈയാളുന്ന മോട്ടോർ വാഹനങ്ങളുടെയും അനുബന്ധ ഭാഗങ്ങളുടെയും വിൽപനയിൽ ഏപ്രിലിൽ 1.7 ശതമാനത്തിന്റെ വളർച്ചയുണ്ടായി. എന്നാൽ ഇന്ധനം, മോട്ടോർ വാഹനങ്ങൾ എന്നിവ ഒഴിവാക്കിയുള്ള കോർ റീട്ടെയിൽ വിൽപനയിൽ 0.7 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. 

കോർ വിൽപനയിൽ ഇടിവുണ്ടാകുന്ന തുടർച്ചയായ രണ്ടാം മാസമാണിത്. ഭക്ഷണ-പാനീയ വിപണിയിൽ 2.0 ശതമാനവും ജനറൽ മെർച്ചൻഡൈസ് വിപണിയിൽ 1.7 ശതമാനവും വിൽപന കുറഞ്ഞതാണ് കോർ വിൽപനയെ ബാധിച്ചത്. അതേസമയം, വരുന്ന മെയ് മാസത്തിൽ കാനഡയിലെ റീട്ടെയിൽ വിൽപനയിൽ 1 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായേക്കാമെന്നാണ് സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പ്രിലിമിനറി സൂചകങ്ങൾ നൽകുന്ന സൂചന.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam