ടീം കനേഡിയൻ ലയൺസിന് 2026ൽ പുതിയ നേതൃത്വം

MARCH 14, 2026, 7:14 PM

മിസ്സിസ്സാഗ: കാനഡയിലെ ഒന്റാറിയോയിൽ മലയാളി സമൂഹത്തിന്റെ കലാ-കായിക അഭിരുചികൾ വളർത്തുന്നതിനായി പ്രവർത്തിക്കുന്ന പ്രമുഖ കൂട്ടായ്മയായ ടീം കനേഡിയൻ ലയൺസ് (TCL) 2026 വർഷത്തേക്കുള്ള പുതിയ നേതൃത്വസംഘത്തെ തെരഞ്ഞെടുത്തു.

മാർച്ച് 8-ാം തീയതി ഞായറാഴ്ച വൈകുന്നേരം ബ്രാംപ്ടണിലെ സെൻട്രൽ പബ്ലിക് സ്‌കൂളിൽ മുൻ പ്രസിഡന്റ് നിക്‌സൺ മാനുവേലിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിലാണ്  ഭാരവാഹികളെ ഔദ്യോഗികമായി തെരെഞ്ഞെടുത്തത്.

പുതിയ പ്രസിഡന്റായി നിഖിൽ വർഗീസ് തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി റൈജു ദേവസികുട്ടി, സെക്രട്ടറിയായി തെരേസാ തോംസൺ, ജോയിന്റ് സെക്രട്ടറിയായി മേരി സിറിയക്, ഖജാൻജിയായി ബിനു ജോസഫ്, ജോയിന്റ് ഖജാൻജിയായി ജിതിൻ ജോസഫ്, മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻസ് മാനേജറായി വിനു ദേവസ്യ, സ്‌പോർട്‌സ് മാനേജറായി ഷെറിൻ ജോസഫ്, ആർട്‌സ് ആൻഡ് കൾച്ചറൽ മാനേജറായി ബിൻസി ബോബി ചെറിയാൻ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

vachakam
vachakam
vachakam

ഇവന്റ് മാനേജർമാരായി ദീപ ടോമി, ജയദീപ്, ജോൺ എന്നിവരും, യൂത്ത് അനിമേറ്ററായി ബിനു ചെറിയാൻയും ചുമതലയേറ്റു.

ഓക്‌സിലറി അംഗങ്ങളായി ലിബിൻ ബാബു (വോളീബോൾ), ഷൈജു ജി.പി (ബാഡ്മിന്റൺ), ജോസ് തോമസ് (വടംവലി), രാഗേഷ് (ഐ.ടി & വെബ്‌സൈറ്റ് അഡ്മിൻ), ശ്യാം ശശികുമാർ (സോഷ്യൽ മീഡിയ അഡ്മിൻ), ബിജു തോമസ് (കമ്മ്യൂണിറ്റി ഔട്രീച്ച് & മെമ്പർഷിപ്പ്), മേഖ പുത്തൂരാൻ (സംഗീതം), ധന്യ ബിബിൻ (ഡാൻസ്), തോംസൺ ബേബി (മാർക്കറ്റിംഗ് & സ്‌പോൺസർഷിപ്പ്) എന്നിവരും, യുവജന പ്രതിനിധികളായി ബിയ സെബാസ്റ്റ്യൻ, സാറാ ജോസഫ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

അഡീഷണൽ കൗൺസിൽ അംഗങ്ങളായി അരുൺ മന്ത്രകാലത്തിൽ, ജിസ് കുര്യൻ, ജിജീഷ് ജോൺ, മൈക്കിൾ ആന്റർ, ബിബിൻ ജോസ്, സെബിൻ സെബാസ്റ്റ്യൻ, ലിനോ ദേവസ്യ എന്നിവരെയും യോഗം തെരഞ്ഞെടുത്തു.

vachakam
vachakam
vachakam

ടീം കനേഡിയൻ ലയൺസ് വർഷംതോറും സംഘടിപ്പിച്ചു വരുന്ന ഓണാഘോഷം, ക്രിസ്മസ്-ന്യൂ ഇയർ ആഘോഷങ്ങൾ എന്നിവയ്‌ക്കൊപ്പം, കുടുംബങ്ങളെ കൂടുതൽ പങ്കാളികളാക്കുന്ന വിവിധ കുടുംബസൗഹൃദ പരിപാടികളും ഈ വർഷം സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഫാമിലി പിക്‌നിക്, കോട്ടേജ് ട്രിപ്പ്, ടാലന്റ് & ഗെയിംസ് നൈറ്റ് തുടങ്ങിയ പരിപാടികൾ അതിന്റെ ഭാഗമായി നടത്തപ്പെടും.

കുട്ടികളുടെയും യുവജനങ്ങളുടെയും കലാകായിക കഴിവുകൾ വളർത്തുന്നതിനായി ടീം കനേഡിയൻ ലയൺസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ടി.സി.എൽ യൂത്ത് ക്ലബ്ബിന്റെ പ്രവത്തനങ്ങൾ വിപുലീകരിക്കാനും യോഗം തീരുമാനിച്ചു. ബാഡ്മിന്റൺ, ഫുട്‌ബോൾ, സോക്കർ തുടങ്ങിയ കായിക ഇനങ്ങളിൽ പരിശീലനം നൽകുന്നതിനോടൊപ്പം, യുവജനങ്ങളുടെ കലാപരമായ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതും ഇതിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. കുട്ടികളുടെയും യുവജനങ്ങളുടെയും കലാപരിപാടികൾ ഉൾപ്പെടുത്തി ഓരോ മാസവും ടാലന്റ് & ഗെയിംസ് നൈറ്റ് സംഘടിപ്പിക്കുമെന്നും അറിയിച്ചു.

2017ൽ നോൺപ്രോഫിറ്റ് സംഘടനയായി രജിസ്റ്റർ ചെയ്ത ടീം കനേഡിയൻ ലയൺസിൽ നിലവിൽ 150ത്തിലധികം രജിസ്റ്റർ ചെയ്ത കുടുംബങ്ങളും 400ത്തിലധികം സജീവ അംഗങ്ങളും ഉണ്ട്. ഒന്റാരിയോയിൽ പ്രവർത്തിക്കുന്ന ഈ സംഘടന മലയാളി സമൂഹത്തിന്റെ കായിക, കലാ, സാംസ്‌കാരിക വളർച്ച ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു.

vachakam
vachakam
vachakam

വടംവലി, ബാഡ്മിന്റൺ, വോളീബോൾ, സോക്കർ, വള്ളംകളി, ക്രിക്കറ്റ് തുടങ്ങിയ കായിക ഇനങ്ങളിൽ പുരുഷവനിതാ ടീമുകൾ സജീവമായി പ്രവർത്തിക്കുന്നു. നോർത്ത് അമേരിക്കയിലുടനീളം നടക്കുന്ന വിവിധ പ്രമുഖ മത്സരങ്ങളിലും ഈ ടീമുകൾ പങ്കെടുക്കുന്നു. ഡാൻസ്, സംഗീതം, നാടകം തുടങ്ങിയ കലാപരിപാടികളും ടീം കനേഡിയൻ ലയൺസ് അവതരിപ്പിച്ചു വരുന്നു. മലയാളികളുടെ തനത് കലാരൂപമായ തിരുവാതിര ഉൾപ്പെടെയുള്ള വിവിധ കലാപരിപാടികൾ ഓണം, പുതുവത്സരം തുടങ്ങിയ ആഘോഷങ്ങളുടെ ഭാഗമായും സംഘടിപ്പിക്കുന്നു.

കഴിഞ്ഞ വർഷം ടീം കനേഡിയൻ ലയൺസിന്റെ പരിപാടികൾക്ക് പിന്തുണ നൽകിയ കാനഡയിലെ പ്രമുഖ സാമൂഹികസാംസ്‌കാരിക പ്രവർത്തകനും ചോയ്‌സ് ഹോംസ്, കേരള കറി ഹൗസ്, കോക്കനട്ട് ഗ്രോവ്‌സ്, ടേസ്റ്റ് ഓഫ് മലയാളി തുടങ്ങിയ സ്ഥാപനങ്ങളുടെ ഉടമയുമായ ശ്രീ ടോമി കോക്കാട്ടിയോട് യോഗം നന്ദി രേഖപ്പെടുത്തി.

2025ലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ നിക്‌സൺ മാനുവേലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ യോഗം അഭിനന്ദിക്കുകയും, 2026ലെ പ്രവർത്തന മാർഗരേഖയും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്കുള്ള മാർഗനിർദ്ദേശങ്ങളും അംഗീകരിക്കുകയും ചെയ്തു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam