മുംബൈ: മുംബൈയിലുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസില്‍ ഞായറാഴ്ച ഉണ്ടായ തീപിടുത്തത്തില്‍ നിരവധി പ്രധാന രേഖകള്‍ കത്തിനശിച്ചു. മുംബൈയിലെ ബല്ലാര്‍ഡ് എസ്റ്റേറ്റ് പ്രദേശത്തുള്ള കൈസര്‍-ഐ-ഹിന്ദ് കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പുലര്‍ച്ചെ 2:30 ഓടെയാണ് കെട്ടിടത്തില്‍ തീപിടുത്തമുണ്ടായത്. പിന്നീട് ഏകദേശം 4:21 ഓടെ ഇത് മൂന്നാം ലെവലിലുള്ള വലിയ തീപിടുത്തമായി മാറി.
കനത്ത പുക കാരണം തീ അണയ്ക്കാന്‍ സമയമെടുത്തെന്ന് മുംബൈ ഫയര്‍ ബ്രിഗേഡ് ചീഫ് ഫയര്‍ ഓഫീസര്‍ രവീന്ദ്ര അംബുള്‍ഗേക്കര്‍ പറഞ്ഞു.
'ലെവല്‍ 3 തീപിടുത്തമായിരുന്നു. കനത്ത പുക കാരണം തീ അണയ്ക്കാന്‍ സമയമെടുത്തു. പ്രദേശം വലുതായതിനാല്‍, തീ എല്ലാ വശങ്ങളില്‍ നിന്നും നിയന്ത്രണവിധേയമാക്കി,' അദ്ദേഹം പറഞ്ഞു.
തീപിടുത്തത്തില്‍ ഫര്‍ണിച്ചറുകളും പ്രധാനപ്പെട്ട രേഖകളും ഉള്‍പ്പെടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെ സ്വത്തുക്കള്‍ക്ക് വലിയ നാശനഷ്ടമുണ്ടായതായും അംബുള്‍ഗേക്കര്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്