പഞ്ചാബ് : കൃഷിയിടങ്ങളിലെ വിളകൾ അടുത്ത 48 മണിക്കൂറിനുള്ളിൽ കൊയ്തെടുക്കണമെന്ന് കർഷകർക്ക് ബിഎസ്എഫിൻ്റെ നോട്ടീസ്.
ഇന്ത്യാ – പാക് അതിർത്തിയിൽ പഞ്ചാബിലെ സീറോ ലൈനിനോട് ചേർന്നുള്ള കർഷകരോടാണ് ബി.എസ്.എഫ് ഇക്കാര്യം ആവശ്യപ്പെട്ടത്.
സീറോ ലൈനിനോട് ചേർന്ന് വിവിധ വിളകൾ കൃഷി ചെയ്യുന്ന ആയിരക്കണക്കിന് കർഷകർക്ക് ഈ നോട്ടീസ് തിരിച്ചടിയായി.
ഇന്ത്യാ-പാക് അന്താരാഷ്ട്ര അതിർത്തിയിലെ 530 കിലോമീറ്റർ ദൂരത്തിൽ 45000 ഏക്കറോളം സ്ഥലത്ത് കർഷകർ കൃഷി ചെയ്യുന്നുണ്ട്.
അതിർത്തിയിൽ പരിശോധനയ്ക്ക് കൃഷിയിടങ്ങൾ വെല്ലുവിളിയാകുന്നുവെന്നാണ് ബിഎസ്എഫ് വിശദീകരിക്കുന്നത്.
നുഴഞ്ഞുകയറ്റക്കാർക്ക് അതിർത്തി കടന്ന് ഇന്ത്യയിലേക്ക് കടക്കാൻ ഈ പാടങ്ങൾ സുരക്ഷിത കവചമായി മാറുന്നതാണ് ബിഎസ്എഫ് ചൂണ്ടിക്കാട്ടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്