കൊച്ചി: തൃപ്പൂണിത്തുറയില്‍ സ്വന്തം കുഞ്ഞിനെ അനധികൃതമായി കൈമാറിയ സംഭവത്തില്‍ അമ്മക്കെതിരെ പൊലീസ് കേസെടുത്തു. പ്രസവിച്ച് ദിവസങ്ങള്‍ കഴിയുന്നതിന് മുമ്പ് തന്നെ അമ്മയുടെ ബന്ധു മുഖാന്തരം കോയമ്പത്തൂര്‍ സ്വദേശിക്ക് കുഞ്ഞിനെ കൈമാറുകയായിരുന്നു. ഇക്കാര്യം ആരോഗ്യപ്രവര്‍ത്തകര്‍ വഴിയാണ് പുറത്തറിഞ്ഞത്. തുടര്‍ന്ന് പൊലീസ്അന്വേഷണത്തിന് ശേഷം അമ്മക്കെതിരേ കേസെടുക്കുകയായിരുന്നു.
കുട്ടിയെ നല്‍കിയത് പണം വാങ്ങിച്ചിട്ടല്ലെന്നും കോയമ്പത്തൂര്‍ സ്വദേശിക്കാണ് കുട്ടിയെ നല്‍കിയതെന്നുമാണ് അമ്മ പൊലീസിനോട് വ്യക്തമായിട്ടുള്ളത്. തിങ്കളാഴ്ച തന്നെ കുട്ടിയെ തിരികെ എത്തിക്കാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 15 നാണ് തിരുവാണിയൂര്‍ പഞ്ചായത്തില്‍ നിന്നുള്ള യുവതി തൃപ്പൂണിത്തുറ താലൂക്കാശുപത്രിയില്‍ പ്രസവിച്ചത്. എന്നാല്‍ 19ന് യുവതി പ്രസവിച്ച ആണ്‍കുട്ടിയെ അനധികൃതമായി മറ്റൊരാള്‍ക്ക് കൈമാറുകയായിരുന്നു. കുട്ടിയുടെ ആരോഗ്യവിവരം അന്വേഷിച്ചെത്തിയ ആരോഗ്യ പ്രവര്‍ത്തകരാണ് കുട്ടി അമ്മയോടൊപ്പം ഇല്ലാത്ത കാര്യം അറിയുന്നത്. തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു.
തൃപ്പൂണിത്തുറ സ്വദേശിയായ യുവതി കുടുംബത്തോടൊപ്പം കഴിയുന്നതിനിടെ മറ്റൊരു യുവാവുമായി പ്രണയത്തിലാവുകയും അയാളോടൊപ്പം താമസം ആരംഭിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവര്‍ ഗര്‍ഭിണിയാവുകയും മാസങ്ങള്‍ക്ക് ശേഷം ഇരുവരും തമ്മില്‍ വേര്‍ പിരിയുകയും ചെയ്തു. ഇതോടെ തിരികെ ഭര്‍ത്താവിന്റെ അരികിലേക്ക് എത്തിയ യുവതിയെ കുടുംബം സ്വീകരിച്ചെങ്കിലും പ്രസവ ശേഷം കുഞ്ഞിനെ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് പ്രസവ ശേഷം ബന്ധു മുഖാന്തരം കോയമ്പത്തൂര്‍ സ്വദേശിക്ക് കുഞ്ഞിനെ കൈമാറിയത്.
നിര്‍ധന കുടുംബമാണെന്നും ഭര്‍ത്താവ് കാര്യങ്ങള്‍ നോക്കാത്തതിനാല്‍ അകന്ന ബന്ധുവിനാണ് കുട്ടിയെ കൈമാറിയതെന്നുമാണ് കുഞ്ഞിന്റെ അമ്മ പൊലീസിനോട് വ്യക്തമാക്കിയത്. സംഭവത്തില്‍ അമ്മക്കെതിരേ കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്