തിരുവനന്തപുരം: ബസ് ഇറങ്ങവേ മറ്റൊരു ബിസിനിടയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യാത്രക്കാരിക്ക് ദാരുണാന്ത്യം. ചെല്ലാങ്കോട് കാവിയോട് സ്വദേശിനി അനിതകുമാരി(55) ആണ് മരിച്ചത്. നെടുമങ്ങാട് ഡിപ്പോയിൽ ആണ് ദാരുണമായ അപകടം ഉണ്ടായത്.
പേരൂർക്കട ഗവ. മോഡൽ ജില്ലാ ആശുപത്രിയിലെ താത്കാലിക ജീവനക്കാരിയാണ് മരിച്ച അനിതകുമാരി. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെ കെഎസ്ആർടിസി നെടുമങ്ങാട് ബസ് സ്റ്റാൻഡിലാണ് അപകടമുണ്ടായത്. ബസിൽ നിന്ന് പുറത്തിറങ്ങവേ അനിതകുമാരി പിറകിൽ നിന്നെത്തിയ കെഎസ്ആർടിസി ഫാസ്റ്റ് ബസിന് ഇടയിൽ പെടുകയായിരുന്നു. സാരമായി പരിക്കേറ്റ ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ചു എങ്കിലും ചികിത്സയിലിരിക്കെ അന്ത്യം സംഭവിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്