ആലപ്പുഴ: സഹകരണ സംഘം സെക്രട്ടറിയെ ഓഫീസിനോട് ചേർന്ന മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ തുറവൂരിൽ ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘം സെക്രട്ടറി കെ എം കുഞ്ഞുമോൻ (52) ആണ് മരിച്ചത്.
ഇന്ന് രാവിലെ ശുചീകരണ തൊഴിലാളി എത്തിയപ്പോൾ ബാങ്കിന്റെ ഷട്ടർ ഉയർത്തിയ നിലയിലും മുന്നിലെ ഇരുമ്പ് ഗേറ്റ് പൂട്ടിയ നിലയിലുമായിരുന്നു. തുടർന്ന് നോക്കിയപ്പോഴാണ് ഓഫീസിനോട് ചേർന്നുള്ള മുറിയിൽ കുഞ്ഞുമോനെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.
അതേസമയം അദ്ദേഹത്തിന്റെ മരണകാരണം വ്യക്തമല്ല. അരൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഭാര്യ: ശ്രീജ. മക്കൾ: അഭിജിത്ത്, അഭിരാമി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്