എ.എഫ്.സി ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിലേക്ക് മുന്നേറി അൽ നസർ. ക്വാർട്ടർ യൊക്കോഹാമ എംഎമ്മിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് സൗദി ക്ലബ്ബായ അൽ നസർ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസറിന് വേണ്ടി ഗോൾ നേടി. എ.എഫ്.സി ചാമ്പ ്യൻസ് ലീഗിന്റെ ഈ സീസണിൽ എട്ട് ഗോളുകളാണ് ഇതുവരെ റൊണാൾഡോ നേടിയിട്ടുള്ളത്.
എ.എഫ്.സി ചാമ്പ്യൻസ് ലീഗിന്റെ ഒരു എഡിഷനിൽ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന ഗോൾ സ്‌കോറിംഗ് റെക്കോർഡ് കൂടിയാണിത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ അൽ നസർ മൂന്ന് ഗോളുകൾ നേടി ആധിപത്യം സ്ഥാപിച്ചിരുന്നു. റൊണാൾഡോക്ക് പുറമേ ജോൺ ഡുറാൻ ഇരട്ട ഗോൾ നേടിയും സാദിയോ മാനേ ഒരു ഗോൾ നേടിയും അൽ നസറിന്റെ വിജയത്തിൽ നിർണായകമായ പങ്കുവഹിച്ചു. യൊക്കോഹാമക്ക് വേണ്ടി കോട വടനാബെയാണ് ഗോൾ നേടിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ വടനാബെ ചുവപ്പുകാർഡ് കണ്ടു പുറത്താവുകയും ചെയ്തിരുന്നു.
മത്സരത്തിന്റെ എല്ലാ മേഖലയിലും അൽ നസർ ആണ് ആധിപത്യം പുലർത്തിയിരുന്നത്. മത്സരത്തിൽ 66 ശതമാനം ബോൾ പൊസിഷൻ കൈവശം വെച്ച അൽ നസർ 16 ഷോട്ടുകളാണ് എതിരാളികളുടെ പോസ്റ്റിലേക്ക് ഉതിർത്തത്. ഇതിൽ 13 ഷോട്ടുകളും ലക്ഷ്യത്തിലേക്ക് എത്തിക്കാൻ റൊണാൾഡോക്കും കൂട്ടർക്കും സാധിച്ചു. മറുഭാഗത്ത് ആറ് ഷോട്ടുകളിൽ നിന്നും ഒരു ഷോട്ട് മാത്രമാണ് യൊക്കോഹാമക്ക് നേടാൻ സാധിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്