ഈ സീസണിൽ ഋഷഭ് പന്തിന്റെ ബാറ്റിംഗ് ബുദ്ധിമുട്ടുകൾക്ക് അദ്ദേഹത്തിന്റെ റെക്കോർഡ് വിലയുടെ സമ്മർദ്ദവുമായി ബന്ധമുണ്ടെന്ന വാദങ്ങൾ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് മെന്റർ സഹീർ ഖാൻ തള്ളി.
ഐ.പി.എൽ ലേലത്തിലെ ഏറ്റവും ഉയർന്ന വിലയായ 27 കോടിക്ക് വാങ്ങിയ പന്ത് 10 മത്സരങ്ങളിൽ നിന്ന് 110 റൺസ് മാത്രമാണ് നേടിയത്.
പന്തിന്റെ പ്രകടനം മോശം ആണെങ്കിൽ, അദ്ദേഹത്തിന്റെ നേതൃത്വപരമായ ഗുണങ്ങളെ പ്രശംസിച്ചുകൊണ്ട് സഹീർ എൽ.എസ്.ജി ക്യാപ്ടനെ പിന്തുണച്ചു. 'അതിനെ അങ്ങനെ ഒന്നിനോടും ഞാൻ ബന്ധപ്പെടുത്തില്ല. ഒരു ക്യാപ്ടൻ എന്ന നിലയിൽ അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ടീമിന് സുഖകരമായ അന്തരീക്ഷം ഉറപ്പാക്കാൻ അദ്ദേഹം നടത്തുന്ന ശ്രമങ്ങളും പിന്നിലെ ആസൂത്രണവും കൃത്യമാണ്' മുംബൈ ഇന്ത്യൻസിനെതിരായ എൽ.എസ്.ജിയുടെ 54 റൺസിന്റെ തോൽവിക്ക് ശേഷം സഹീർ പറഞ്ഞു.
'ക്യാപ്ടൻ എന്ന നിലയിൽ അദ്ദേഹം എല്ലാ കാര്യങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ഒരു ബാറ്റ്‌സ്മാൻ എന്ന നിലയിൽ, മധ്യനിര അദ്ദേഹത്തെ ആശ്രയിച്ചിരിക്കുന്നു, അതിന്റെ ആഘാതം വരും. ഇത് ചിലത് ക്ലിക്ക് ആവാത്തത് കൊണ്ടാണ്'സഹീർ പറഞ്ഞു.
നെറ്റ് റൺ റേറ്റിനെ ആശ്രയിക്കാതെ പ്ലേ ഓഫ് യോഗ്യത നേടുക എന്നതാണ് എൽ.എസ്.ജിയുടെ ലക്ഷ്യമെന്നും സഹീർ കൂട്ടിച്ചേർത്തു. 'നല്ല ക്രിക്കറ്റ് കളിക്കുകയും സാഹചര്യങ്ങളോട് പ്രതികരിക്കുകയും ചെയ്യുക എന്നതാണ് പ്രധാനം. അങ്ങനെ ചെയ്താൽ നമുക്ക് നമ്മുടെ ലക്ഷ്യങ്ങളിൽ എത്തിച്ചേരാനാകും.'
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്