അന്തരിച്ച സംവിധായകനും ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ഷാജി എന്‍. കരുണിനെ അനുസ്മരിച്ച് ചലച്ചിത്ര പ്രവര്‍ത്തകയും ചലച്ചിത്ര അക്കാദമി മുന്‍ വൈസ് പ്രസിഡന്റുമായ ബീനാ പോള്‍. ഷാജി എന്‍. കരുണ്‍ ഫിലിം മേക്കര്‍ മാത്രമായിരുന്നില്ല, പോളിസി മേക്കര്‍ കൂടിയായിരുന്നുവെന്ന് ബീന പറഞ്ഞു.
മലയാളത്തിന് മാത്രമല്ല, ലോകസിനിമയ്ക്കും അദ്ദേഹം സംഭാവനകള്‍ നല്‍കി. സംവിധായകന്‍ എന്ന നിലയില്‍ മാത്രമല്ല ഛായാഗ്രാഹകന്‍, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയര്‍മാന്‍ തുടങ്ങിയ നിലകളിലെല്ലാം അദ്ദേഹം ഒട്ടേറെ സംഭാവനകള്‍ നല്‍കി. -ബീനാ പോള്‍ പറഞ്ഞു.
തിരുവനന്തപുരം വഴുതക്കാട് ഉദാരശിരോമണി റോഡിലെ വസതിയായ 'പിറവി'യില്‍ തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു ഷാജി എന്‍. കരുണിന്റെ അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. നിലവില്‍ കെ.എസ്.എഫ്.ഡി.സി ചെയര്‍മാനായി പ്രവര്‍ത്തിക്കുകയായിരുന്നു. ഛായാഗ്രാഹകനായി മലയാള സിനിമയില്‍ അരങ്ങേറിയ അദ്ദേഹം 40-ഓളം ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്