'ഷൈനുമായും ശ്രീനാഥ് ഭാസിയുമായും സാമ്പത്തിക ഇടപാടില്ല'; മോഡൽ സൗമ്യയുടെ ചോദ്യം ചെയ്യൽ പൂര്‍ത്തിയായി

APRIL 28, 2025, 10:32 AM

കൊച്ചി: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ മോഡൽ കെ സൗമ്യയുടെ ചോദ്യം ചെയ്യൽ പൂര്‍ത്തിയായതായി റിപ്പോർട്ട്. പത്തു മണിക്കൂറിലധികം നീണ്ടുനിന്ന ചോദ്യം ചെയ്യലിനുശേം രാത്രി ഏഴേ കാലോടെയാണ് സൗമ്യ പുറത്തിറങ്ങിയത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

അതേസമയം കേസിൽ സിനിമ നടൻമാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെ ചോദ്യം ചെയ്യുന്നത് ഇപ്പോഴും തുടരുകയാണ്. ഇരുവരെയും ചോദ്യം ചെയ്യുന്നത് ഇതിനോടകം 11 മണിക്കൂറിലധികം പിന്നിട്ടു കഴിഞ്ഞു. 

തസ്ലീമയുമായി ഉള്ളത് ചരിചയം മാത്രമാണെന്നും സാമ്പത്തിക ഇടപാടുകളില്ലെന്നും റിയൽ മീറ്റ് എന്താനെന്ന് അറിയില്ലെന്നും മോഡൽ സൗമ്യ പ്രതികരിച്ചു. താൻ സനിമാ മേഖലയിൽ നിന്നുള്ള ആളല്ല. വീണ്ടും ചോദ്യം ചെയ്യലിന് വിളിച്ചാൽ വരണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. തസ്ലീമയുടെ ഇടപാടുകൾ എന്താണെന്ന് അറിയില്ലെന്നും സൗമ്യ വ്യക്തമാക്കി. ചോദ്യം ചെയ്യലിനുശേഷം പുറത്തുവന്ന സൗമ്യ മാധ്യമങ്ങളോട് പ്രതികരിച്ചു സംസാരിക്കുകയായിരുന്നു.. 

vachakam
vachakam
vachakam

അതേസമയം ഷൈനുമായും ശ്രീനാഥ് ഭാസിയുമായും സാമ്പത്തിക ഇടപാടില്ല. ഷൈനിനെയും ശ്രീനാഥ് ഭാസിയെയും സോഷ്യല്‍ മീഡിയയിലൂടെയുള്ള പരിചയമാണ്. ലഹരി ഇടപാടുമായി ഒരു ബന്ധവുമില്ല. സൗഹൃദം മാത്രമാണ് ഷൈനും ശ്രീനാഥ് ഭാസിയുമായുള്ളത് എന്നും സൗമ്യ മാധ്യമങ്ങളോട് വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam