തിരുവനന്തപുരം: മണക്കാട് സ്വദേശിനിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ചു തട്ടിക്കൊണ്ടു പോയ ബിഹാര്‍ സ്വദേശിയെ പിടികൂടി പോലീസ്. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പതിനാറുകാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ പ്രതിയെ പഞ്ചാബിലെ ലുധിയാനയില്‍ നിന്നാണ് പോലീസ് പിടികൂടിയത്.
ബിഹാര്‍ സ്വദേശിയായ ദാവൂദാണ് പിടിയിലായത്. മണക്കാട് സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ഇയാൾ പ്രണയം നടിച്ചു തട്ടിക്കൊണ്ടുപോയത്. ഏപ്രില്‍ 23-ന് രാവിലെയാണ് പ്രതി പെണ്‍കുട്ടിയെ മണക്കാട്ടുനിന്നു തട്ടിക്കൊണ്ടുപോയത്.
ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ ഫോര്‍ട്ട് പോലീസ് നടത്തിയ അന്വേഷണത്തില്‍ ആണ് പ്രതി പഞ്ചാബിലെ ലുധിയാനയിലെത്തിയതായി കണ്ടെത്തിയത്. തുടര്‍ന്ന് അവിടെ ഒരു ഗ്രാമത്തില്‍ നിന്നാണ് പോലീസ് സംഘം സാഹസികമായി പ്രതിയെ പിടികൂടി കുട്ടിയെ മോചിപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്